Cinemapranthan
null

ഹൊറർ മിസ്റ്റീരിയസ്-ത്രില്ലറുമായി ‘ദി പ്രീസ്റ്റ്’; മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മമ്മൂട്ടി ചിത്രം

ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്

null

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുകയാണ്. മികച്ച തിയറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സംവിധായകനായ ജോഫിൻ ടി ചാക്കോ തന്നെ കഥയെഴുതിയ ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചലച്ചിത്രമാണ് ‘ദി പ്രീസ്റ്റ്.’

ഒന്നര വര്‍ഷത്തിന് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്തുന്നത്. ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. മുന്നൂറില്പരം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. കോവിഡ് കാലം സൃഷ്‌ടിച്ച പ്രതിസന്ധികളിൽ നിന്നും തിരികെയെത്തിയ സിനിമ മേഖലക്കും പ്രേക്ഷകർക്കും ആവേശം നൽകുകയാണ് ഒരു സൂപ്പർസ്റ്റാർ ചിത്രമായ ‘ദി പ്രീസ്റ്റ്’.

മഞ്ജു വാര്യരും, മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കൈതി,’ ‘രാക്ഷസൻ’ തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബേബി മോണിക്കയും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സസ്പെൻസ് ത്രില്ലർ നിലനിർത്തി എത്തുന്ന ചിത്രം ആദ്യാവസാനം മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. ഫാദർ ബെനഡിക്ട് ആയി മമ്മൂക്ക സ്‌ക്രീനിൽ നിറഞ്ഞാടുമ്പോൾ ആവേശം ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരും ആഹ്ലാദത്തിലാണ്.

ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ്.

cp-webdesk

null
null