Cinemapranthan
null

വിജയ്ക്ക് അമ്പതാം പിറന്നാൾ; കളിയാക്കലും വിമർശനങ്ങളും കയ്യടിയാക്കി മാറ്റിയ സൂപ്പർ താരം

null

വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ട്രോള്‍ എന്നും റോസ്റ്റിങ് എന്നും ഓമനപ്പേരിട്ട് വിളിക്കന്ന കാലത്തിന് മുന്നേ തുടങ്ങിയാണ് വിജയ് എന്ന നടനെതിരെയുള്ള പരിഹാസങ്ങളും അവഹേളനങ്ങളും. ഒരു സിനിമ മോശമായാല്‍ അതിന്‍റെ സകല ഉത്തരവാദിത്വവും ഒരു നടനുമേല്‍ ആരോപിക്കുന്നത് കാണുന്നത് വിജയ് ചിത്രങ്ങളിലൂടെയാണ്. പടത്തിന്‍റെ തിരക്കഥ മോശമായാല്‍ മ്യൂസിക് മോശമായാല്‍ VFX മോശമായാല്‍ എന്തിന് സഹതാരങ്ങളുടെ അഭിനയത്തില്‍ വരെ വിജയ് ഫാക്ടര്‍ ആണ് പ്രേക്ഷകനും നിരൂപകരും തപ്പി നടക്കുന്നത്.


എന്നാല്‍ അതൊന്നും ഇതുവരെ അയാളിലെ താര പ്രഭക്ക് യാതൊരുവിധ മങ്ങലും ഏല്‍പ്പിക്കുന്നില്ലാ എന്നതാണ്. മിക്സഡ് അഭിപ്രായം നേടുന്ന സിനിമകളില്‍ പോലും കളക്ഷന്‍ ലിസ്റ്റില്‍ ഒന്നാമതാവുന്നതും ആദ്യദിന തള്ളിക്കയറ്റവും മാത്രംമതി വിജയ് സിനിമകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഓളം തിരിച്ചറിയാന്‍.

കാശ് കൊടുത്ത് തീയേറ്ററില്‍ പോയി ആര് അയാളുടെ മുഖം കാണും എന്ന് പറഞ്ഞവരെ കൊണ്ട് ആള്‍ക്കുട്ടകങ്ങളുടെ നായകനായി റീല്‍ ലൈഫിലും റിയല്‍ ലൈഫും അയാളിങ്ങനെ നിറഞ്ഞ് നില്‍ക്കുമ്പോള്‍ കയ്യടിക്കാതെ നിവര്‍ത്തില്ല.. എന്നാല്‍ സിനമയെ ഒരു കൊമേഴ്ഷ്യല്‍ മീഡിയം എന്ന തലത്തിനപ്പുറം കണ്ടാല്‍ ക്രിട്ടിക്കലി വിജയ് സിനിമകള്‍ പലപ്പോഴും പരാജയം തന്നെയാണ്.. പിന്നെയെങ്ങനെയാവും
വിജയ് ഇത്ര ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തത്..? ഒരു നടന്‍ എന്ന രീതിയില്‍ മാത്രമാണോ അയാള്‍ക്കി ഹീറോ ഇമേജ്..? ഒരിക്കലുമല്ല അഭിനയത്തിനും സിനിമയുടെ വെള്ളിവെളിച്ചത്തിനും അപ്പുറം ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യതലങ്ങളിലേക്ക് ഇറങ്ങിചെന്ന് രക്ഷകനും സഹായിയും ആയതുകൊണ്ടും കൂടിയാണ് അയാളിലെ താരത്തെ ആരാധകര്‍ ആഘോഷമാക്കുന്നത്.

2018 ലെ തൂത്തുക്കുടി പോലീസ് വെടിവെപ്പ്. 13 പേരുടെ മരണത്തിനിടയാക്കിയ ആ ദാരുണ സംഭവത്തെ പല പ്രമുഖരും സമരക്കാര്‍ക്കെതിരെ നിന്നപ്പോള്‍ കൊല്ലപ്പെട്ട പതിമൂന്നു പേരുടെയും വീട്ടിലെത്തി അവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഇരുന്ന് അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ഒരോ ലക്ഷം വീതം നല്‍കുകയും ചെയ്ത ആളാണ് വിജയ്.. അത് കേവലം സിനിമാ സ്റ്റൈല്‍ കയ്യടിക്ക് വേണ്ടി ആക്ഷന്‍റെയും കട്ടിന്‍റെയും ഇടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇമോഷണല്‍ സീനല്ല മറിച്ച് ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടുള്ള റിയല്‍ മാസ്സാണ്..

കോവിഡില്‍ തകര്‍ന്നടിഞ്ഞ സിനിമ ഇന്‍ഡസ്ട്രിയെ തന്നാല്‍ ആകുന്നതെല്ലാം ചെയ്ത് പൊക്കി കൊണ്ടുവരാന്‍ അയാളെടുത്ത എഫേര്‍ട്ടുകളൊന്നും പുറം ലോകം അറിഞ്ഞാട്ടില്ല. ഭീമമായ തുകക്ക് ഒ.ടി.ടി ഡീല്‍ വന്ന മാസ്റ്റര്‍ തീയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നതും വിജയുടെ നിര്‍ദ്ദേശമായിരുന്നു. നിര്‍ജ്ജീവമായി കിടന്ന ഇരുട്ടുമുറികള്‍ കരകഘോഷത്തിന്‍റെയും ആര്‍പ്പുവിളികളുടെയും മുഴക്കമറിഞ്ഞതും ആ തീരുമാനമായിരുന്നു…

വിജയ് തന്‍റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. രാഷ്ട്രീയ പ്രവേശനത്തോടെ തന്‍റെ കരിയറിലെ ഒരു നിര്‍ണ്ണായക കാലത്തിലൂടെയാണ് വിജയ് കടന്നു പോകുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കുമെന്നും ശേഷം തമിഴ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും നമുക്ക് വിശ്വസിക്കാം

cp-webdesk

null
null