Cinemapranthan

ആരാധകർക്ക് സന്തോഷ വാർത്ത; വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ

null

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോർ. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായ സമയത്താണ് സംവിധായകന്റെ പ്രതികരണം.

സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹൻലാലിന് പുറമെ റോഷൻ മെക, ഷനയ കപൂർ, സഹ്‍റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായി ഇരുന്നൂറു കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

cp-webdesk

null

Latest Updates