Cinemapranthan

‘പോര്‍ തൊഴില്‍’ സംവിധായകൻ വിഘ്‍നേശ് രാജയുടെ അടുത്ത ചിത്രത്തിൽ ധനുഷ് നായകൻ?

null

‘പോര്‍ തൊഴില്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഘ്‍നേശ് രാജയുടെ അടുത്ത ചിത്രത്തിൽ ധനുഷ് നായകൻ ആവുമെന്ന് റിപ്പോർട്ട്. ശരത് കുമാറും അശോക് സെൽവനും നായകന്മാരായി എത്തിയ പോർതൊഴിൽ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു. തമിഴ് സിനിമയിലെ മികച്ച ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിൽ മലയാളികളായ നിഖില വിമലും സുനിൽ സുഗതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പോർ തൊഴിൽ എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ സംവിധായകൻ വിഘ്നേഷ് രാജയുമായി ധനുഷ് ഉടൻ സഹകരിക്കുമെന്നാണ് കോളിവുഡ് സിനിമാവൃത്തങ്ങളിലെ ഏറ്റവും പുതിയ സംസാരം.

എന്നും വ്യത്യസ്ത പ്രമേയങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്ന താരമാണ് ധനുഷ്. പോര്‍ തോഴിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ സംവിധായകൻ വിഘ്‍നേശ് രാജയുമായി ധനുഷ് സഹകരിക്കുകയാണെങ്കിൽ തീർച്ചയായും അത് ശ്രദ്ധിക്കേണ്ട ഒരു ചിത്രമായിരിക്കും. അഭ്യൂഹങ്ങൾ അനുസരിച്ച്, ധനുഷ് തൻ്റെ നിലവിലുള്ള കമ്മിറ്റ്മെൻ്റുകൾ പൂർത്തിയാക്കിയാലുടൻ പദ്ധതി ആരംഭിക്കും
നിലവിൽ ധനുഷ് സംവിധായകനായും നടനായും എത്തുന്ന ചിത്രം രായന്റെ തിരക്കിലാണ് താരം

cp-webdesk

null

Latest Updates