Cinemapranthan
null

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി വെച്ചു

ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്

null

ജൂലൈ 19 നു നടക്കാനിരുന്ന 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റി വച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവാർഡ് പ്രഖ്യാപനം മാറ്റി വെച്ചത്. നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്താനിരുന്നത്.

ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്. മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘നൻപകൽ നേരത്ത് മയക്കം’, തരൂൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’, കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’, ‘പുഴു’, ‘അപ്പൻ’ തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ മത്സരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

154 സിനിമകൾ പങ്കെടുത്തതിൽ മൂന്ന് റൗണ്ടുകളിലായി 42 ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്ണയത്തിനായി സിനിമകൾ വിലയിരുത്തിയത്.

cp-webdesk

null
null