Cinemapranthan
null

ധനുഷിന്റെ ‘ഡി50’ൽ നിന്ന് പിന്മാറി വിഷ്ണു വിശാൽ

ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഡി50’

null

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് പിന്മാറി നടൻ വിഷ്ണു വിശാൽ. ‘ഡി50’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷിനൊപ്പം എസ്.ജെ. സൂര്യയും വിഷ്ണു വിശാലുമായിരുന്നു പ്രധാന താരങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ നിന്നാണ് വിഷ്ണു വിശാൽ പിന്മാറിയിരിക്കുന്നത്. ‘ഡി50’ ചെയ്യാനിരുന്ന സിനിമയായിരുന്നെന്നും എന്നാൽ മറ്റു ചില സിനിമകൾ പൂർത്തിയാക്കാൻ ഉള്ളത് കൊണ്ടാണ് താൻ പിന്മാറിയതെന്നുമാണ് വിഷ്ണു വിശാൽ പ്രതികരിച്ചത്.

ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്. “ധനുഷ് ചിത്രം ചെയ്യാനാവാത്തതിൽ വിഷമമുണ്ട്. പക്ഷേ ധനുഷിനൊപ്പം മറ്റൊരിക്കൽ സ്ക്രീൻ പങ്കിടാനാവുമെന്ന് ഉറപ്പാണ്. ധനുഷ് മറ്റുള്ളവരെ മനസിലാക്കുന്നയാളാണ്” എന്നാണ് വിഷ്ണു പ്രതികരിച്ചത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ‘ഡി50’ ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. അതെ സമയം, രജനികാന്തിന്റെ മകൾ ഒരുക്കുന്ന ‘ലാൽ സലാം’ ആണ് വിഷ്ണു വിശാൽ ഒടുവിൽ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം. വിഷ്ണുവിന് ഒപ്പം നടൻ വിക്രാന്ത് എത്തുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തും. എ ആർ റഹ്മാൻ ആണ് സംഗീതം നിർവ്വഹിക്കുന്നത്.

cp-webdesk

null
null