Cinemapranthan
null

‘ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ്’; നടൻ, നിർമ്മാതാവ് എന്നീ നിലയിൽ മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു: ശ്രീകുമാരൻ തമ്പി

എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം

null

‘നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ’, ‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി കുറിച്ച വാക്കുകളാണിത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സത്യൻ അന്തിക്കാട്, റഫീഖ് അഹമ്മദ്, കാർത്തിക് സുബ്ബരാജ് തുടങ്ങി സിനിമക്കകത്തും പുറത്ത് നിന്നുമായി നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

കുറിപ്പ് വായിക്കാം

‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം’, ശ്രീകുമാരൻ തമ്പി കുറിച്ചു.

ജനുവരി 19നാണ് ‘നൻപകൽ നേരത്ത് മയക്കം’ തിയറ്ററുകളിൽ എത്തുന്നത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രീമിയർ ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

cp-webdesk

null
null