Cinemapranthan
null

‘എന്തൊരു യാത്രയാണിത്, ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകൾ, നല്ല തിരക്കഥ’; ‘പത്താനെ’ പ്രശംസിച്ച് ഹൃതിക് റോഷൻ

നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു

null

നാല് വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം ‘പത്താന്’ ഗംഭീര റിപ്പോർട്ടുകളാണ് വരുന്നത്. പ്രേക്ഷകർക്കിടയിൽ ആവേശജ്വലമായ സ്വീകാര്യത ലഭിച്ച ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച കളക്ഷൻ ആണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടൻ ഹൃതിക് റോഷൻ രംഗത്തെത്തിയിരിക്കുകയാണ്.

”എന്തൊരു യാത്രയാണിത്. അവിശ്വസനീയമായ കാഴ്ച, ചിലത് ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകൾ, നല്ല തിരക്കഥ, അതിശയിപ്പിക്കുന്ന സംഗീതം, ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍. സിദ് [സിദ്ധാർത്ഥ് ആനന്ദ്] നിങ്ങൾ അത് വീണ്ടും നേടി, ആദി [ആദിത്യ ചോപ്ര] നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്ക്കും ജോണിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ”, എന്നാണ് ഹൃതിക് ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. നേരത്തെ ചിത്രത്തെ പ്രശംസിച്ച് കങ്കണ റണൗട്ട്, അനുപം ഖേർ, പ്രകാശ് രാജ് എന്നിവരും രംഗത്തെത്തിയിരുന്നു.

ബഹിഷ്കരണ ആഹ്വാനങ്ങൾക്കും പ്രതിക്ഷേധങ്ങൾക്കുമിടയിൽ റിലീസിനെത്തിയ ‘പത്താൻ’ വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അണിനിരക്കുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

cp-webdesk

null
null