Cinemapranthan
null

വീഡിയോക്ക് താഴെ വർഗീയ പരാമർശം; മറുപടി നൽകി അനു സിതാര

നിരവധി പേർ താരത്തിന്റെ മറുപടിയെ പ്രകീർത്തിച്ച് രംഗത്തെത്തി

null

പെരുന്നാള്‍ ആശംസ അറിയിച്ച് നടി അനു സിതാര പങ്കുവെച്ച വീഡിയോക്ക് താഴെ വർഗീയ പരാമർശം. എന്നാൽ ഉടൻ തന്നെ വർഗീയ പരാമർശം നടത്തിയ ആൾക്ക് താരം തക്ക മറുപടിയും നല്‍കി. ‘പരിവർത്തനം എങ്ങോട്ട് ?’ എന്ന് കമന്റ് ചെയ്തയാൾക്ക് ‘മനുഷ്യനിലേക്ക്’ എന്ന മറുപടിയാണ് താരം നൽകിയത്. അനു സിതാരയുടെ മറുപടിക്ക് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.നിരവധി പേർ താരത്തിന്റെ മറുപടിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

പതിനാലാം രാവുദിച്ചത്.. എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ തട്ടമിട്ട അനു സിതാരയാണ് വീഡിയോയിലുള്ളത്. ഇതിന് താഴെയാണ് ‘പരിവര്‍ത്തനം എങ്ങോട്ടെന്ന’ ചോദ്യം വന്നത്. അനു സിതാരയുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. ഓണവും റമദാനും വിഷുവുമൊക്കെ ആഘോഷിക്കാറുണ്ടെന്നും അനു സിതാര മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി അനു സിത്താര ശ്രദ്ധേയയായത്. മണിയറയിലെ അശോകനാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

cp-webdesk

null
null