30-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) യിലേക്ക് തിരഞ്ഞെടുത്ത് സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത് നിർമാണ സംരംഭമായ ‘ശേഷിപ്പ്’. നവഗതരായ ശ്രീജിത് എസ് കുമാര്‍- ഗ്രിറ്റോ വിന്‍സെന്‍റ് എന്നിവര്‍ എഴുതി സംവിധാനം ചെയ്ത ചിത്രം ചലച്ചിത്ര മേളയിലെ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിലേക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

2023 മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ”പല്ലൊട്ടി 90സ് കിഡ്‌സ്” എന്ന ചിത്രത്തിന് ശേഷം സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിധിന്‍ രാധാകൃഷ്ണന്‍ -സാജിദ് യഹിയ എന്നിവര്‍ ചേർന്നു നിര്‍മ്മിച്ച രണ്ടാമത് ചിത്രം കൂടിയാണ് ശേഷിപ്പ്.

മീനാക്ഷി ജയൻ, റാഷിദ് റഹ്മാൻ, രാജൻ പൂത്തറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. സംവിധായകരായ ശ്രീജിത് എസ് കുമാര്‍- ഗ്രിറ്റോ വിന്‍സെന്‍റ് എന്നിവർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം. ഛായാഗ്രഹണം -ടെനിൽ സെബി, എഡിറ്റിങ് -ഡാനി ഡേവിഡ്, മ്യൂസിക് -നിക്‌സൺ ജോയ് തുടങ്ങിയവർ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.

മാത്രമല്ല ഇത്തവണത ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 മലയാള ചിത്രങ്ങളിൽ ഒമ്പത് എണ്ണവും നവാഗതരുടെതാണ് എന്ന പ്രത്യേകതയുണ്ട്. മുപ്പതാമത് ഐഎഫ്എഫ്കെതിരുവനന്തരത്ത് ഡിസംബർ 12 മുതൽ 19 വരെയാണ് അരങ്ങേറുന്നത്.






