ചൈനയിലെ ക്വിംഗ്ജിയാങ് നദിക്ക് കുറുകെയുള്ള നിർമ്മിച്ചിട്ടുള്ള അത്ഭുതപാലമാണ് ഷിസിഗുവാൻ ഫ്ലോട്ടിംഗ് പാലം. 500 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ഈ പാലം തൂണുകൾക്ക് പകരം പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പൊണ്ടൂണുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2016-ൽ പ്രവർത്തനം ആരംഭിച്ച ഈ പാലം ജർമ്മൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ചതാണ്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി പാലത്തിലൂടെ വാഹനങ്ങൾ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ.

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എൻഷി പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന ഷിസിഗുവാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജ് (Shiziguan Floating Bridge) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സവിശേഷ സാങ്കേതിക അത്ഭുതമാണ്.

നദിക്ക് കുറുകെ ആയതുകൊണ്ട് ഇരുവശത്തുമുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നുതിനൊപ്പം ടുറിസത്തിന്റെ സാധ്യതയും അവർ നല്ല രീതിയിൽ ഉപയോഗപ്പടുത്തി. വാഹനം ഓടിച്ചും കാൽനടയായി നടന്നു കടന്നും വെള്ളത്തിന്റെ മൃദുലമായ തരംഗങ്ങളെ അനുഭവിക്കാൻ അവസരം ഒരുക്കുന്നു. നദിയുടെ വെള്ളത്തിൽ നിസ്സാരമായി ആടുന്ന പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ, വിനോദസഞ്ചാരികൾക്ക് ഒരു സാഹസിക അനുഭവവും കിട്ടുന്നുണ്ട്
ഇന്ന് ഷിസിഗുവാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ചൈനയിലെ വിനോദസഞ്ചാരരംഗത്തെ ഒരു പ്രധാന ഹൈലൈറ്റാണ്, പ്രകൃതിയും സാങ്കേതികതയും കൈകോർത്ത് സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നായി പ്രശംസിക്കപ്പെടുന്നു






