Cinemapranthan
null

ആടിപ്പാടി ബീന കണ്ണനും ദേവനന്ദയും; ‘ശീമാട്ടിയിൽ ഇനി വിവാഹം ഒരു ആനക്കാര്യമല്ല’

ഇക്കുറിയും പുതുമ നൽകുന്നതാണ് ശീമാട്ടിയുടെ ‘ആനക്കല്യാണം’ എന്ന പരസ്യം

null

കല്യാണ സ്വപ്‌നങ്ങൾ ശീമാട്ടിയിൽ ഇനി ഒരു ആനക്കാര്യമല്ല. വസ്ത്രലോകത്തെ അതികായരായ ശീമാട്ടിയുടെ പുതിയ പരസ്യമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധ നേടിയ ദേവനന്ദയും ശീമാട്ടി ടെക്സ്ടൈൽസിന്റെ സാരഥിയായ ബീന കണ്ണനും ചേർന്ന് അഭിനയിച്ച പുതിയ പരസ്യമാണ് ഹൃദയം തൊടുന്നത്. ഇരുവരും ആടിപ്പാടി എത്തുന്ന പരസ്യത്തിന്റെ ആശയമാണ് വ്യത്യസ്‍തമായി നിൽക്കുന്നത്.

ശീമാട്ടിയുടെ എല്ലാ പരസ്യങ്ങൾ പോലെ ഇക്കുറിയും പുതുമ നൽകുന്ന ഒന്നാണ് ‘ആനക്കല്യാണം’ എന്ന പരസ്യം. ‘ശീമാട്ടിയിൽ ഇനി വിവാഹം ഒരു ആനക്കാര്യമല്ല’ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന പരസ്യത്തിൽ രണ്ടു ആനകളുടെ വിവാഹമാണ് പ്രമേയം. എല്ലാത്തരത്തിലുമുള്ള വിവാഹവസ്ത്രങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ ശീമാട്ടിയിൽ ഒരുക്കിയിട്ടുണ്ട്. കുന്നോളം ആഗ്രഹങ്ങൾ ഒരുക്കൂട്ടി വെയ്ക്കുന്ന കല്യാണ സ്വപ്നം ഇനി ഒരു ബാലികേറാമല ആകില്ല ശീമാട്ടിയിൽ.

സി പി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ സംവിധാനം ചെയ്ത ‘ആനകല്യാണം’ പരസ്യത്തിന്റെ ആശയവും ഗാനവും രചിച്ചിരിക്കുന്നത് ഗാനരചയിതാവ് സുഹൈൽ കോയയാണ്. ഫ്ളവർസ് ടോപ് സിംഗറിലൂടെ ശ്രദ്ധ നേടിയ മിയ എസ്സ് മിഹാക്ക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രകാശ് അലക്സ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ്, രാഖി ജ്യോതിഷ്, ശ്രീരാഗ്, അർജുൻ, കാർത്തിക് ശങ്കർ, ജോബിൻ, മനസ്വിനി, അനീറ്റ, സച്ചിൻ ശ്യാം, സിദ്ധാർഥ് സത്യാ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്, എഡിറ്റിംഗ് അമൽ മനോജ്, അസ്സോസിയേറ്റ് ഡയറക്ടർ ജിബിൻ ജോയ്, ശബരി വിശ്വം. അസിസ്റ്റന്റ് ക്യാമറ ഐജിത് സെൻ. പ്രൊഡക്ഷൻ മാനേജർ അജിത് എ എസ്. പ്രൊഡക്ഷൻ കൺട്രോളർ ലിജു നടേരി. ആർട് ഡയറക്ടർ ബിനോയ് തലക്കുളത്തൂർ, മേക്ക് അപ്പ് സ്വാമി. കോസ്റ്റ്യൂം ശരണ്യ. കൊറിയോഗ്രാഫർ ഷാനി സെയിൻ. കളറിസ്റ്റ് & ഡിഐ സ്റ്റുഡിയോ സുജിത് സദാശിവൻ, ആക്ഷൻ ഫ്രെയിംസ് മീഡിയ. വിഎഫ്എക്സ് ലുമാഫ്സ്.

cp-webdesk

null
null