Cinemapranthan
null

കിംഗ് ഓഫ് കൊത്ത : ടെക്‌നിക്കൽ ക്വാളിറ്റി കൊണ്ട് പടുത്തുയർത്തിയ, മാസ് എന്റർറ്റൈനർ ചിത്രം. Review

‘ഒരു ബേസിക്ക് തിരക്കഥയിൽ നിന്ന് മികച്ച ടെക്നിക്കൽ ക്വാളിറ്റി കൊണ്ടും മികച്ച കാസ്റ്റിംഗ് കൊണ്ടും പടുത്തുയർത്തിയ ഒരു മാസ്സ് എന്റർറ്റൈനർ ചിത്രം’ എന്നാണ് ഒറ്റവവാക്കിൽ ‘കിംഗ് ഓഫ് കൊത്ത’. ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ,ഗോകുൽ സുരേഷ്, പ്രസ്സന്ന, നൈല ഉഷ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത

null

‘ഒരു ബേസിക്ക് തിരക്കഥയിൽ നിന്ന് മികച്ച ടെക്നിക്കൽ ക്വാളിറ്റി കൊണ്ടും മികച്ച കാസ്റ്റിംഗ് കൊണ്ടും പടുത്തുയർത്തിയ ഒരു മാസ്സ് എന്റർറ്റൈനർ ചിത്രം’ എന്നാണ് ഒറ്റവവാക്കിൽ ‘കിംഗ് ഓഫ് കൊത്ത’. ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ,ഗോകുൽ സുരേഷ്, പ്രസ്സന്ന, നൈല ഉഷ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ടിപ്പിക്കൽ ഗ്യാങ്‌സ്റ്റർ സ്റ്റൈൽ ഒരു ബേസ് ആയി ഉപയോഗിച്ചു , ദുൽഖർ സൽമാൻ എന്ന അഭിനേതാവിന്റെ മാസ് അപ്പീലിനെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സിനിമ ശ്രമിച്ചിട്ടുണ്ട്.ആ ശ്രമം വലിയ രീതിയിൽ വിജയിച്ചിട്ടുണ്ട് എന്നു പറയാം.അതിന്റെ മുഴുവൻ ക്രഡിറ്റും സംവിധായകൻ അഭിലാഷ് ജോഷിക്കുള്ളതാണ്. മികച്ച ടെക്‌നിക്കൽ ക്വാളിറ്റി കൊണ്ടും, സംവിധാന മികവ് കൊണ്ടും പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ സാധിക്കാൻ സംവിധായകൻ അഭിലാഷ് ജോഷിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ സിനിമയുടെ നട്ടെല്ലായി മാറുന്ന ഒന്നാണ് അഭിലാഷ് . എൻ. ചന്ദ്രന്റെ തിരക്കഥയും. നമ്മൾ സാധാരണയായി കണ്ടു വരാറുള്ള കഥാപശ്ചാത്തലമാണെങ്കിലും, എന്നാൽ മറ്റു ഗ്യാങ്‌സ്റ്റർ സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു കഥപറച്ചിൽ രീതി തിരക്കഥയിൽ ഉൾപെടുത്താൻ അഭിലാഷ് ചന്ദ്രൻ ശ്രമിച്ചിട്ടുണ്ടെന്നു പറയാം.

ഇനി പെർഫോമൻസ്സിന്റെ കാര്യമെടുത്താൽ ദുൽഖറിന്റെ അഴിഞ്ഞാട്ടം തന്നെ നമ്മുക്ക് സിനിമയിൽ കാണാം. രാജുവെന്ന ഗാങ്സ്റ്റർ റോളിനോട് പരിപൂർണ്ണമായി നീതി പുലർത്താൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രതിനായക വേഷത്തിലെത്തിയ ഷബീർ കല്ലറക്കലും മികച്ചു നിന്നു. സിനിമയിലെ ഒരു മികച്ച കഥാപാത്ര സൃഷ്ടിയായിരുന്നു ഷബീർ കല്ലറക്കൽ അവതരിപ്പിച്ച കണ്ണൻ. അൽപ്പം നെഗറ്റിവ് ഷെയ്ഡിലുള്ള നൈല ഉഷയുടെ മഞ്ജുവും, ഗ്രേ ഷെയ്ഡിലുള്ള പ്രസ്സന്നയുടെ സി ഐ . ഷാഹുൽ ഹസ്സനും അത്യാവശ്യം ഡെപ്ത്തുള്ള കഥാപാത്രമായി തോന്നി. സ്‌ക്രീനിൽ കുറച്ചു നേരമേ ഉള്ളുവെങ്കിൽ പോലും ഷോസ്റ്റീലിങ് പെർഫോമൻസുകൊണ്ട് ഷമ്മിതിലകന്റെ കൊത്ത രവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് ജോസ്, ശരൺ, അനിഖ എന്നിവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

സിനിമയുടെ ടെക്‌നിക്കൽ സൈഡിലേക്ക് നോക്കുമ്പോൾ നിമിഷ് രവിയുടെ ഛായഗ്രാഹണവും, ശ്യാം ശശിധരന്റെ എഡിറ്റിങ്ങും, ജേക്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും, ഷാൻ റഹ്‌മാന്റെ പാട്ടുകളും, നിമേഷ് എം താനൂരിന്റെ പ്രൊഡക്ഷൻ ഡിസൈനുമൊക്കെ സിനിമയുടെ ഔട്പുട്ടിന്റെ മികച്ചതാക്കുന്നുവെന്നു പറയാം. മികവുറ്റ വിഷ്വസ്സൽസ് കൊണ്ടും, കിടിലൻ ബാക്ക് ഗ്രൗണ്ട് സ്കോർ കൊണ്ടും, ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ടും നല്ലൊരു തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ഒരു മാസ് എന്റർറ്റൈനെർ ആണ് കിംഗ് ഓഫ് കൊത്ത.

cp-webdesk

null
null