Cinemapranthan
null

തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

തിയറ്ററിൽ കൈയ്യടി നേടിയ ചിത്രം ഒടിടി റിലീസിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് നേടിയത്

null

മികച്ച പ്രേക്ഷക പ്രതികരണവും പ്രശംസയും ലഭിച്ച ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’. തിയറ്ററിൽ കൈയ്യടി നേടിയ ചിത്രം ഒടിടി റിലീസിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ തരുൺ മൂർത്തി തിരക്കഥ – സംവിധാനം ഒരുക്കിയ ചിത്രം ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സോഷ്യല്‍ ഡ്രാമ ജോണറിൽ പെട്ടതാണ്. ദേവി വർമ്മ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ ഐഎഫ്എഫ്ഐ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

cp-webdesk

null
null