Cinemapranthan
null

ആമസോണ്‍ പ്രൈം വീഡിയോ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാമന്ത ഒപ്പം വരുൺ ധവാനും

റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാണ് സാമന്ത അഭിനയിക്കുന്നത്

null

രോഗം തീർത്ത പ്രതിസന്ധികളിൽ തളരാതെ പൂർവാധികം ശക്തിയിൽ തിരിച്ചു വരുകയാണ് സാമന്ത. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്ന സാമന്ത ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന പുതിയ സീരീസിലാണ് വേഷമിടുന്നത്. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാണ് സാമന്ത അഭിനയിക്കുന്നത്. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന സീരീസ് നിർമ്മിക്കുന്നത് രാജും ഡികെയും ചേര്‍ന്നാണ്. സീരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആമസോൺ പ്രൈം ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

നിലവിൽ മുംബൈയിൽ ചിത്രീകരണം നടക്കുന്ന സീരീസിന്റെ മറ്റ് ഭാഗങ്ങൾ ഉത്തരേന്ത്യയിലും, സെർബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമായാണ് നടക്കുന്നത്. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളായാണ് സാമന്തയും വരുണും സീരീസിൽ എത്തുന്നതെന്നാണ് വാർത്ത.

‘ശാകുന്തളം’ ആണ് ഇനി തിയറ്ററുകളിൽ എത്താനുള്ള ചിത്രം. മലയാളി താരം ദേവ് മോഹന്‍ ദുഷ്യന്തനായി എത്തുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിൽ റിലീസിനെത്തുന്ന സിനിമയാണ്. പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഗുണശേഖര്‍ ആണ്. ഫെബ്രുവരി 17 ന് ആണ് ‘ശാകുന്തളം’ തിയറ്ററുകളിൽ എത്തുന്നത്.

അതെ സമയം സാമന്തയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചിത്രീകരണം നടന്നു കൊണ്ടിരുന്ന ‘ഖുഷി’ ചെറിയ ഇടവേള എടുത്ത് നിർത്തി വെച്ചിരിക്കുകയാണ്.

cp-webdesk

null
null