Cinemapranthan
null

പ്രേക്ഷക മനസ്സിൽ പ്രണയം നിറച്ച് ’പ്രണയവിലാസം‘ ത്തിലെ ആദ്യ വീഡിയോ സോങ് എത്തി

സൂപ്പർ ശരണ്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ’പ്രണയവിലാസം‘

null

അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഒന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ “കാതൽ മരങ്ങൾ പൂക്കണേ” എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ക്യാമ്പസ് പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഗാനം ഈണമിട്ടത് ഷാൻ റഹ്മാനും വരികൾ എഴുതിയത് സുഹൈൽ കോയയും ആണ്. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നത്

സൂപ്പർ ശരണ്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ’പ്രണയവിലാസം‘ ഇന്നലെ ആയിരുന്നു ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത്. നിമിഷ നേരം കൊണ്ട് തന്നെ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ മുരളിയാണ്. ജ്യോതിഷ് ,സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

cp-webdesk

null
null