Cinemapranthan

‘സമൂഹം അടക്കം എല്ലാരും എതിർത്തു മഹല്ലുകൾ ഫത്വ കല്പിച്ചു: എന്നിട്ടും ആ മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം തീരുമാനിച്ചു; അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി

null

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സൽമ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
വന്നു:

ഭർത്താവ് സലിം ഖാൻ തിളങ്ങി നിൽക്കുന്ന കാലം [ഷോലെയടെ തിരക്കഥാകൃത്ത് അക്കാലത്ത് മാർക്കറ്റ് വാല്യൂ സലീം ഖാൻ തീരുമാനിക്കും അതാണ് സലിം എന്ന പെഷവാറുകാൻ ]
ഡോറിൽ സൽമ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആകുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു: എന്നിട്ട് സൽമയും ഭർത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം :

സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലിൽ എത്തിയ സലിം ഖാൻ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു: നിങ്ങൾ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലിൽ ഉപേക്ഷിച്ചു :സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കൾ ഉത്തരം നൽകി:
സാമ്പത്തികപരമായി സഹായിച്ചാൽ നിങ്ങൾ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കൾ നൽകിയില്ല: സലിഖാൻ തന്റെ പോക്കറ്റ് പരതി കൈയ്യിൽ കിട്ടിയ നോട്ട് കെട്ട് ആ ദമ്പതികളുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു: ഇനിയും നിങ്ങൾ ഈ കുട്ടിയെ അന്വേഷിക്കാൻ വന്നാൽ ഞാൻ നിങ്ങളെ മറ്റു എന്തെങ്കിലും ചെയ്യും:

എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു:
മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം എടുത്ത തീരുമാനം മാതാപിതാക്കൾ ‘സമൂഹം അടക്കം എല്ലാരും എതിർത്തു മഹല്ലുകൾ ഫത്വ കല്പിച്ചു: സ്വന്തം പെങ്ങളുടെ മരണം കാണാൻ പോലും അനുവദിച്ചില്ല പള്ളിയിൽ നിന്നും വിലക്കി
പക്ഷേ സലിം ഖാൻ അതിനെയൊക്കെ വകവച്ചില്ല: മഹല്ലുകളോട് സലിം സലാം പാഞ്ഞു:
ഖാനും ഭാര്യയും ആ തെരുവിൽ നിന്നെടുത്ത പെൺകുട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ചു:
ആ കുട്ടിയുടെ പേരാണ്

അർപ്പിതാ സലിം ഖാൻ:

അവൾക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങൾ:

സൽമാൻ ഖാൻ / അർബാസ് ഖാൻ /
സൊഹൈൽ ഖാൻ

നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവർ നെഞ്ചിലേറ്റി:
നിറത്തിലോ ‘കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും: അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി: കൂടാതെ അവളുടെ വിവാഹം അവർ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു
നമ്മൾ അറിയാതെ കേൾക്കാതെ എത്രയോ നന്മ നിറഞ്ഞ കഥകൾ ഉണ്ട് ബോളിവുഡിൽ

പോസ്റ്റ് ക്രെഡിറ്റ് – വിമൽ ബേബി

cp-webdesk

null

Latest Updates