Cinemapranthan

‘സ്വഭാവ നടി ആകണമെന്നുള്ള അതിയായ ആഗ്രഹം ഉണ്ടായിട്ടും ഗ്ലാമർ വേഷങ്ങൾ മാത്രം തേടിയെത്തി’; തെന്നിന്ത്യൻ തരാം ‘സിൽക്ക് സ്മിത’യുടെ ജീവിതം വായിക്കാം

null

സിൽക്ക് സ്മിത.. ആ പേര് കണ്ടാൽ ഏത് സിനിമയുടെ വിജയം ഉറപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു തെന്നിന്ത്യൻ സിനിമക്ക്.. കടിച്ച ആപ്പിളിന് പോലും പൊന്നും വിലയിട്ട തരത്തിലുള്ള ആരാധകക്കൂട്ടം ചുറ്റിലും നിറഞ്ഞ സമയം.. സ്മിതയുടെ നൃത്തരംഗം ഇല്ലാത്ത ഒരു സൂപ്പർസ്റ്റാർ പടങ്ങൾ പോലും ആ കാലഘട്ടത്തിൽ ഓടിയിട്ടില്ല. ആരെയും മയക്കുന്ന വശ്യ സൗന്ദര്യവും കാന്തിക ശക്തിയുള്ള കണ്ണുകളും അന്നത്തെ തലമുറക്ക് ഒരു ഹരമായിരുന്നു. സ്മിതയെ സ്‌ക്രീനിൽ കാണാൻ വേണ്ടി അവർ തിയേറ്ററുകളിൽ തിക്കും തിരക്കും കൂട്ടി.. പക്ഷേ തന്റെ മുപ്പത്തി ആറാം വയസ്സിൽ കോടമ്പാക്കത്തെ വസതിയിൽ സ്വയം ജീവനൊടുക്കിയ ദിവസം സില്‍ക്ക് സ്മിതയുടെ ഡേറ്റിനായി ക്യൂ നിന്നവരും അവരെ ഹരമായി കൊണ്ട് നടന്ന ആരാധകരും അവസാനമായി ഒരുനോക്ക് കാണാന്‍ പോലും എത്തിയില്ല എന്നതും സിൽക്ക് സ്മിതയെ അനുസ്മരിക്കുമ്പോൾ ഉള്ള ചരിത്രത്തിന്റെ കൂട്ടത്തിൽ പെടും..

വലിയൊരു ഫാൻ ബേസ്‌ സിൽക്ക് സ്മിത എന്ന അഭിനയത്രിക്ക് ഉണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷെ ആ ആരാധന പലർക്കും നഷ്ടമാവുന്നത് ഗ്ലാമറസ് വേഷങ്ങളിലേക്കും ബി ഗ്രേഡ് സിനിമകളിലേക്കുമുള്ള സിൽക്കിന്റെ ചുവടുമാറ്റം കൂടിയാണ്.. പക്ഷെ അതിനും സ്മിതക്ക് തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം സിനിമയിൽ അഭിനയിക്കുക എന്ന ആഗ്രഹവുമായി തെന്നിന്ത്യൻ സിനിമയുടെ ഹബ് ആയ ചെന്നൈയിലേക്ക് വണ്ടി കയറി. വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. “സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌” എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേരു ഉറച്ചു..

പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കാണുന്നത് ഈ പെൺകുട്ടിയുടെ അഭിനയ വേഷങ്ങളും നിർത്ത രംഗങ്ങളും കാണാൻ തീയേറ്ററുകളിലേക് ഇടിച്ചു കേറുന്ന ജനത്തെയാണ്. തെലുങ്കിൽ മാത്രം അല്ല തമിഴിലും മലയാളത്തിലും ഹിന്ദിയിലും സ്മിത തന്റെ കഴിവ് തെളിയിച്ചു .1980 കളിൽ ഒരുപാട് ഡാൻസ് നമ്പറുകൾ ചെയ്ത സ്മിത 18 വർഷത്തെ അഭിനയ ജീവിതത്തിൽ 450 ഓളം പടങ്ങളിൽ അഭിനയിച്ചു..

എന്നാൽ ടൈപ്പ്‌കാസ്റ്റിൽ പെട്ട് പോയ സ്മിതക്ക് ഗ്ലാമറസ് വേഷങ്ങൾ മാത്രം ലഭിക്കുവാൻ തുടങ്ങി.. ഇഷ്ടത്തോടെ അല്ലെങ്കിലും നിവർത്തിയില്ലാതെ സ്മിത അത് ചെയ്തുകൊണ്ടേ ഇരുന്നു. തനിക്കു ഒരു സ്വഭാവ നടി ആകണമെന്ന ആഗ്രഹം സ്മിതയിൽ എപ്പോഴും ഉണ്ടായിരുന്നു.. ഇടക്ക് സ്മിത തന്റെ അടുത്ത സൗഹൃദ വലയങ്ങളിൽ അത് തുറന്നു പറയാറുമുണ്ട്..

”സാവിത്രിയെയും സുജാതയെയും സരിതയെയും പോലെ എനിക്കും ഒരു സ്വഭാവ നടിയാകണം..സ്വഭാവ നടിയെന്ന നിലയിൽ എനിക്ക് പേരെടുക്കണം പക്ഷെ ആളുകൾക്ക് തന്റെ ഗ്ലാമർ വേഷങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ട് പിന്നെയും അങ്ങനെ ഉള്ള വേഷങ്ങൾ തന്നെ ലഭിക്കുന്നു , നിർമ്മാതാക്കളും സംവിധായകരും അവരുടെ സിനിമകൾ വിൽക്കാൻ ആശ്രയിക്കുന്നത് എൻ്റെ കഴിവിനെയല്ല മറിച്ച് ശരീരത്തെ ആണ്. പക്ഷെ എനിക്ക് മറ്റു നിവർത്തിയില്ല അതുകൊണ്ട് എനിക്ക് വരുന്ന ഏത് വേഷവും ഞാൻ ചെയ്യും.”

സിൽക്കിന്റെ കഴിവിനെ തിരിച്ചറിഞ്ഞ സംവിധായകരുമുണ്ടായിരുന്നു മൂന്ദ്രം പിറൈയിലെ ധീരമായ വേഷവും അലൈകൽ ഒയിവാതിൽലൈ വേഷവും മലയാള ചിത്രം അഥർവ്വത്തിലെ വേഷവുമെല്ലാം സിൽക്കിന്റെ അഭിനയ സാധ്യതയെ ഉപയോഗിച്ചവയായിരുന്നു..

സിൽക്ക് സ്മിത ഓർമ്മ ആയിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍ തികയുന്നു.. ഇന്നും ഒരു എവർഗ്രീൻ ബ്രാൻഡായി ചലച്ചിത്ര താളുകളിൽ അവർ തിളങ്ങി നിൽക്കുന്നുണ്ട്

cp-webdesk

null

Latest Updates