Cinemapranthan
null

‘ഓർമ്മകളിൽ മായാതെ ജിഷ്ണു’; നടൻ ജിഷ്ണു രാഘവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം

null

മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് നടൻ ജിഷ്ണു രാഘവന്റേത്. ‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ജിഷ്ണു നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് എട്ടുവർഷം തികയുകയാണ്.

ചലച്ചിത്ര നടനും സംവിധായകനുമായ രാഘവൻ്റെയും ശോഭയുടെയും മകനായി 1979 ഏപ്രിൽ 23 ന് ആണ് ജിഷ്ണു ജനിക്കുന്നത്. 1987 ൽ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി. പിന്നീട് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ൽ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ നായകനായി തിരിച്ചുവന്ന ജിഷ്ണു സിനിമകളിൽ സജീവമായി.

ചൂണ്ട, വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം, നേരറിയാൻ സി.ബി.ഐ, പൗരൻ, ചക്കരമുത്ത്, നിദ്ര, ഓഡിനറി, ഉസ്താദ് ഹോട്ടൽ, ഞാൻ, എന്ന് തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. ട്രാഫിക് തന്നെ ആയിരുന്നു ജിഷ്ണുവിന്റെ അവസാന ചിത്രവും.

2014 മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ജിഷ്ണു 2016 ല്‍ ആണ് ക്യാന്‍സറിനോട് പൊരുതി മരണത്തിന് കീഴടങ്ങുന്നത്.

cp-webdesk

null
null