Cinemapranthan
null

രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചപ്പോൾ; വൈറലായി രൺവീർ സിങ്ങും മഹേഷ് ബാബുവും ഒരുമിച്ച ചിത്രം

തംസ് അപിന്റെ ബ്രാൻഡ് അംബാസഡര്‍മാരായ ഇരുവരും തംസ് അപിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഒന്നിച്ചത്

null

തമിഴ് സൂപ്പർ താരം മഹേഷ് ബാബുവും ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്ങും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. തംസ് അപിന്റെ ബ്രാൻഡ് അംബാസഡര്‍മാരായ ഇരുവരും തംസ് അപിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഒന്നിച്ചത്. ഈ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പരസ്യത്തിന്റെ ഷൂട്ടിനിടെയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. സെറ്റിൽ നിന്നുള്ള ഇരുവരുടെയും ചിത്രം രൺവീർ സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു.

മികച്ച മനുഷ്യൻമാരില്‍ ഒരാളായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞെന്നും, പരസ്‍പരമുള്ള സംസാരങ്ങളും എല്ലാം മികച്ചതായിരുന്നുവെന്ന് രണ്‍വീര്‍ സിംഗ് പറയുന്നു. ‘ ബിഗ് ബ്രദർ ‘ എന്നാണ് രൺവീർ സിംഗ് മഹേഷ് ബാബുവിനെ അഭിസംബോധന ചെയ്തത്. രൺവീറിന്റെ പോസ്റ്റിന് പിന്നാലെ മഹേഷ് ബാബുവും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രം പങ്കു വെച്ചു.

ഒരുപാട് നാളായി തംസ് അപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരായ ഇരുവരും ആദ്യമായാണ് ഒന്നിച്ച് ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കുന്നത്. ആക്ഷനും അഡ്വഞ്ച‌റും ഇടകലർന്ന പുതിയ പരസ്യത്തിന്റെ ചെറിയ ഒരു ഭാഗം രൺവീർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

cp-webdesk

null
null