Cinemapranthan

‘കടലിന്റെ ഇരമ്പലിനൊപ്പം ഖൽബിൽ തുളച്ചിറങ്ങുന്ന പ്രണയ സംഗീതം’; സാജിദ് യഹിയ ചിത്രം ‘ഖൽബ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി

null

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ ഒരുക്കുന്ന ‘ഖൽബ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തിൽ എത്തിയ ഗാനം പ്രണയയാർദ്രമായ ഒരു യാത്രയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. വിമൽ നാസർ സംഗീതം പകർന്ന ഗാനത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്.

അതിമനോഹരമായ പ്രണയക്കാഴ്ചകൾ സമ്മാനിക്കുന്ന പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിലും ഗാനം ഇടം പിടിച്ചിരിക്കുയാണ് ഇപ്പോൾ.

സം​ഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ‘ഖൽബ്’ൽ ഇരുപത്തിരണ്ടോളം ​ഗാനങ്ങളുണ്ട്. ഇവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്സും സംഗീതസംവിധാനം പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരുമാണ് നിർഹിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണവും ചിത്രസംയോജനം അമൽ മനോജും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും സാജിദ് യഹിയയും സുഹൈൽ എം കോയയും ചേർന്നാണ് തയ്യാറാക്കിയത്.

ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

cp-webdesk

null

Latest Updates