Cinemapranthan
null

കാതൽ’ റിവ്യൂ : സമകാലിക സാമൂഹികാവസ്ഥയുടെ ‘കാതൽ’

“വളരെ ലളിതവും, കാലിക പ്രസക്തവും ഒരു സാമൂഹികാവസ്ഥയെ അതിന്റെ ‘കാതൽ’ ചോരാതെ, വളരെ സൂക്ഷ്മതയോടെ ആഖ്യാനരീതി കൊണ്ടും, കഥാപാത്രസൃഷ്ടി കൊണ്ടും, മികച്ച പ്രകടനങ്ങൾ കൊണ്ടും സംവിധാനമികവ് കൊണ്ടും വളരെയധികം ഉയർന്നു നിൽക്കുന്ന ഒരു ഗംഭീര സിനിമ” ഇതാണ് ഒറ്റവരിയിൽ കാതൽ എന്ന ചിത്രത്തെ കുറിച്ച് പറയാൻ സാധിക്കുക…

null

“വളരെ ലളിതവും, കാലിക പ്രസക്തവും ഒരു സാമൂഹികാവസ്ഥയെ അതിന്റെ ‘കാതൽ’ ചോരാതെ, വളരെ സൂക്ഷ്മതയോടെ ആഖ്യാനരീതി കൊണ്ടും, കഥാപാത്രസൃഷ്ടി കൊണ്ടും, മികച്ച പ്രകടനങ്ങൾ കൊണ്ടും സംവിധാനമികവ് കൊണ്ടും വളരെയധികം ഉയർന്നു നിൽക്കുന്ന ഒരു ഗംഭീര സിനിമ” ഇതാണ് ഒറ്റവരിയിൽ കാതൽ എന്ന ചിത്രത്തെ കുറിച്ച് പറയാൻ സാധിക്കുക… മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ’. സഹകരണബാങ്കിൽ നിന്ന് വിരമിച്ച, നാട്ടിലെല്ലാവർക്കും സ്വീകാര്യനായ,എന്നാൽ ചെറിയ തോതിൽ അന്തർമുഖനായ ഒരു വ്യക്തിയാണ് മാത്യു ദേവസ്സി. ഭാര്യ ഓമന, അവർ ഇരുവരുടെയും ജീവിതത്തിന്റെ ശരിയായ അർത്ഥവും സ്വതവുമാണ് സിനിമ നമ്മോടു സംസ്സാരിക്കുന്നത്.

ചിത്രത്തിന്റെ നട്ടെല്ലായി മാറുന്നത് ഇതിന്റെ തിരക്കഥ തന്നെയാണ്. ആദർശ് സുകുമാരനും , പോൾ സ്കറിയയുമാണ് സിനിമ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഒഴുക്കിനെ വളരെയധികം സ്വാധിനിക്കുന്നുണ്ട്. ജിയോ ബേബിയുടെ സംവിധാന മികവും, സിനിമയുടെ ദൃശ്യഭാഷയെ മനോഹരമാക്കുന്നുണ്ട്.

പെർഫോമൻസിന്റെ കാര്യം പറയുമ്പോൾ ആദ്യം പറയേണ്ടത് മഹാനടൻ മമ്മൂട്ടിയെ കുറിച്ചാണ്. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വളരെ അസ്സാദ്ധ്യമായി അദ്ദേഹം ഇതിലെ മാത്യു ദേവസ്സിയെ അവതരിപ്പിച്ചിട്ടുണ്ട്. അതു പോലെ തന്നെ ജ്യോതികയുടെ ‘ഓമന’ എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ കയറുന്ന ഒന്നാണ്. ‘ഓമന’യുടെ കഥയാണ് ഒരർത്ഥത്തിൽ ‘കാതൽ’എന്ന് പറയാം. മമ്മൂട്ടിയുടെ പെർഫോമൻസിനോട് കിടപിടിക്കുന്ന രീതിയിൽ ജ്യോതിക തന്റെ കഥാപാത്രത്തെ അവിസ്‌മരിണിയമാക്കി. ഇതോടൊപ്പം എടുത്തു പറയേണ്ട ഒന്നാണ് സുധി കോഴിക്കോട് അവതരിപ്പിച്ച, തങ്കൻ എന്ന കഥാപാത്രം. വളരെ മനോഹരമായി അദ്ദേഹം തന്റെ കഥാപാത്രത്തെ സുധി കോഴിക്കോട് അവതരിപ്പിച്ചു. ജോജി ജോൺ, മുത്തുമണി,ചിന്നു ചാന്ദ്നി ,അലക്സ് അലിസ്റ്റർ , അനഘ മായ രവി, കലാഭവൻ ഹനീഫ എന്നിവരും തങ്ങളുടെ വേഷങ്ങളെ ഭംഗിയാക്കി…..

സിനിമയുടെ അണിയറയിലേക്ക് വരുമ്പോൾ DOP: സാലു കെ തോമസിന്റെ ഛായാഗ്രാഹണവും, ഫ്രാൻസിസ് ലൂയിസിന്റെ എഡിറ്റിങ്ങും, മാത്യൂസ് പുളിക്കന്റെ സംഗീതവും ഷാജി നടുവിലിന്റെ കലാസംവിധാനവും സിനിമയ്ക്ക് അടിത്തറ നൽകുന്നുണ്ട്. മലയാള പ്രേക്ഷകർ കാണേണ്ട, അതിഗംഭീര ചിത്രമാണ് ‘കാതൽ’. സമകാലിക ലോകത്തിലെ ,സാമൂഹിക സാഹചര്യങ്ങളുടെ ‘കാതലായി’മാറുന്ന ഒരു ജീവിതസ്പർശ്ശിയായ ചിത്രം.

cp-webdesk

null
null