Cinemapranthan
null

‘പുഷ്പ്പ 2’ പുതിയ അപ്ഡേറ്റ് എത്തി..

null

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ചിത്രമാണ് പുഷ്പ. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം. ബോക്സോഫീസിൽ വൻ വിജയമായിരുന്നു നേടിയത്. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ‘പുഷ്പ 2 ദ റൂൾ’ എന്ന് പേരിട്ട ചിത്രം 2024 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങുമെന്ന് നേരത്തെ അപ്ഡേറ്റ് വന്നിരുന്നു. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ ഒന്നിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ ഇന്ത്യന്‍ കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പുഷ്പ 2 ദ റൂൾ ടീസര്‍ ഏപ്രില്‍ 8ന് പുറത്തുവിടും എന്നാണ് അല്ലു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. ചിലങ്ക കെട്ടിയ ഒരു കാല്‍ ഉള്‍പ്പെടുന്ന ചിത്രവും പോസ്റ്റിനൊപ്പം ഉണ്ട്. ആദ്യ ഭാഗത്തിൽ നാഷണൽ അവാർഡ് കരസ്ഥമാക്കിയ അല്ലു അർജുന്റെ മികച്ച പ്രകടനം പുഷ്പ്പ 2 ലും കാണാൻ പറ്റുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഒപ്പം മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ ഗംഭീര വില്ലൻ വേഷവും ചിത്രത്തിൽ പ്രതീക്ഷിക്കാം.

cp-webdesk

null
null