Cinemapranthan
null

ഷെയിൻ നിഗം- പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങുന്നത്

null

മരക്കാരിനു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് മെയ് 5 മുതൽ ആരംഭിക്കും. പ്രിയദർശന്റെ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ത്രില്ലെർ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രം പുതിയ തലമുറയിലെ താരങ്ങളായ ഷെയ്ന്‍ നിഗം ഷൈന്‍ ടോം ചാക്കോ ജീൻ പോൾ ലാൽ എന്നിവരും ഒപ്പം ഒരു പ്രധാന കഥാപാത്രമായി സിദ്ദിഖും വേഷമിട്ടിരുന്നു. ഈസ്റ്റര്‍ റിലീസ് ആയി തീയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ആയിരുന്നു കിട്ടിയിരുന്നത്. ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

തമിഴ് ചിത്രം എട്ട് തോട്ടകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രം അതില്‍ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൗൺ സ്റ്റേഷനിൽ പുതുതായി ചാർജ്ജെടുക്കുന്ന രാഹുൽ എന്ന പോലീസ്ക്കാരനിൽ നിന്നും ഒരു സർവീസ് റിവോൾവർ നഷ്ടപ്പെടുന്നതും റിവോൾവർ അന്വേഷിച്ചു നടക്കുന്നതിടെ നഗരത്തിലെ പല കുറ്റകൃത്യങ്ങൾക്കും ആ റിവോൾവർ ഭാഗമാകുന്നതും അത് ഉപയോഗിക്കുന്ന ക്രിമിനലിനെ കണ്ടെത്താൻ പോലീസ് ഫോഴ്സ് ഒന്നടങ്കം ഇറങ്ങി തിരിക്കുന്നതും ആണ് ചിത്രം കാണിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

cp-webdesk

null
null