Cinemapranthan
null

‘എല്ലാ മുൻകരുതലുകളും സ്വീകരിച്ച് സുരക്ഷിതരായി ഇരിക്കുക’; പൃഥ്വിരാജ്

കൊച്ചി നിവാസികൾക്ക് മുൻകരുതലുകൾ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് ജാഗ്രതക്കുറിപ്പ് പുറത്തിറക്കിയിരുന്നു

null

വിഷപ്പുകയിൽ ശ്വാസംമുട്ടുകയാണ് കൊച്ചി. ബ്രഹ്മപുരം മാലിന്യപ്ലാന്റ് കത്തിയതിനെ തുടർന്ന് ദിവസങ്ങളായി പടരുന്ന വിഷപ്പുക ജനങ്ങളെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിക്കുന്നത്. നിരവധി പേരാണ് വിഷപ്പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്നത്. കൊച്ചി നിവാസികൾക്ക് മുൻകരുതലുകൾ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് ജാഗ്രതക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ഇപ്പോഴിതാ അനുദിനം ഉയരുന്ന മാലിന്യ പുകക്കെതിരെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ച് കൊണ്ട് നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ നിർദ്ദേശങ്ങൾ അടങ്ങിയ പത്രക്കുറിപ്പ് പോസ്റ്റ് ചെയ്‌തു കൊണ്ടാണ് താരം ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ‘കൊച്ചി നിവാസികൾ എല്ലാവിധ മുൻ കരുതൽ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്നാണ്’ പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

നടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ വിനയൻ, വിനയ് ഫോർട്ട്, ഹരീഷ് പേരടി തുടങ്ങി നിരവധി താരങ്ങൾ ആണ് ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. തീ കെടുത്താനായെങ്കിലും പൂർണ്ണമായും കെടുത്താനാകാത്ത വിഷപ്പുക കൊച്ചിയെ ഭീകരമായ വിധത്തിൽ ആണ് ബാധിക്കുന്നത്. അതെ സമയം മണ്ണ് മാന്തിയന്ത്രങ്ങൾ, ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ച് പുക കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തെ തുടർന്ന് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് നിർത്തി വെച്ചിരുന്നെങ്കിലും ഇന്ന് മുതൽ ഭക്ഷണ മാലിന്യം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

cp-webdesk

null
null