Cinemapranthan
null

‘കടുവാക്കുന്നേൽ കുറുവച്ചനായി’ പൃഥ്വിരാജ് ; ചിത്രീകരണം ഉടൻ ആരംഭിക്കും

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്

null

പൃഥ്വിരാജ് കടുവാക്കുന്നേൽ കുറുവച്ചനായി എത്തുന്ന ‘കടുവ’യുടെ ചിത്രീകരണം മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പാല, കോട്ടയം, മുണ്ടക്കയം, കുമളി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുക. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

ബോളിവുഡ് വിജയ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കായ ‘ഭ്രമം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

cp-webdesk

null
null