Cinemapranthan
null

മുന്മാതൃകകളെ ഒരു തരത്തിലും പിൻപറ്റാത്തൊരു പ്രണയം പറയുന്നൊരു പ്രണയം ചിത്രം

ജീവിതത്തിൽ ഒരിക്കെലെങ്കിലും പ്രണയം തോന്നിയവർ കണ്ടീരിക്കേണ്ട ചിത്രം

null

പ്രാന്തന്റെ ഉള്ളിൽ ഒരു കാമുക ഹൃദയം ഒളിച്ചിരിക്കുന്നത് കൊണ്ടാവാം പ്രണയം പ്രമേയമായ സിനിമകളോട് പ്രാന്തന് പണ്ട് മുതലേ ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. പ്രണയവിലാസത്തിനു ആദ്യം ആകൃഷ്ടനാവുന്നതും അങ്ങനെയാണ്.. കൂടാതെ അനശ്വര- മാമിതാ- അർജുൻ അശോകൻ കൂട്ടുകെട്ട്. പ്രാന്തന്റെ ഇഷ്ട ചിത്രങ്ങളിലൊന്നായ സൂപ്പർ ശരണ്യ കൂട്ടുകെട്ട് വീണ്ടും ഒരു പ്രണയചിത്രവുമായി വരുന്നു എന്നൊരു കൗതുകം കൂടെ ആയപ്പോൾ മറ്റു ചിന്തകളൊന്നും ഇല്ലാതെ ആദ്യ ദിനം ആദ്യ ഷോ ‘പ്രണയവിലാസം’ ത്തിനു ടിക്കറ്റ് എടുത്തു.

കാലങ്ങളായി പ്രാന്തന് കാണാൻ കൊതിച്ചൊരു തരം പ്രണയ ചിത്രം ഉണ്ടായിരുന്നു.. കേട്ട് പഴകിയതും കണ്ടു മടുത്തതിൽ നിന്നും വിഭിന്നമായി മുന്മാതൃകകളെ ഒരു തരത്തിലും പിൻപറ്റാത്തൊരു പ്രണയം പറയുന്നൊരു പ്രണയം ചിത്രം. മനോഹരമായ നൊസ്റ്റാൾജിയയെ ചേർത്ത് വച്ച് കണ്ടാല്‍  ഉള്ളു നിറക്കുന്ന അനുഭൂതിയുണ്ടാക്കുന്ന  പ്രണയ ചിത്രം… ഇന്ന് പ്രണയ വിലാസം കണ്ടിറങ്ങുമ്പോൾ പ്രാന്തന്റെ ആഹ് ആഗ്രഹം അങ്ങു സഫലമായ പ്രതീതി ആയിരുന്നു.  
ജീവിതത്തിൽ ഒരിക്കെലെങ്കിലും പ്രണയം തോന്നിയവരും പ്രണയിച്ചവും പ്രണയിച്ച് വിജയിച്ചവരും പ്രണയിച്ച് പരാജയപെട്ടവരും തീര്‍ച്ചയായും കണ്ടീരിക്കേണ്ട ചിത്രം.

നായകൻ നായിക സങ്കൽപ്പങ്ങള്‍ക്കു പിറകേ പോകാതെ തീര്‍ത്തു കഥാപാത്ര കേന്ദ്രീകൃതമായ കഥ പറച്ചിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും അവരുടെ പെര്‍ഫോമന്‍സും അവരുടെ എല്ലാം ലൗ ട്രാക്കും ഈ പറഞ്ഞ മുന്‍മാതൃകകളെ പൊളിക്കുന്നുണ്ട് ചിത്രം
ഇതു കണ്ടു മടുത്തതല്ലെ.. എന്ന് പ്രേക്ഷകന് തോന്നി തുടങ്ങുന്നിടം അപ്രതീക്ഷിതമായ് എന്തെങ്കിലും ഇട്ടു കൊടുത്തുകൊണ്ടാണ് സംവിധായകന്‍ അതിനെ പൊളിക്കുന്നത്.
അഭിനയിച്ചവര്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പ്രാന്തന്‍റെ ഇഷ്ട കഥാപാത്രമായി മാറിയത് ഹക്കീം ഷാ അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രം ആണ്.. മിയ, മനോജ് കെ യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം പ്രാന്തനെ സംബന്ധിച്ച് മികച്ചൊരു സിനിമ അനുഭവം തന്നെ ആയിരുന്നു.

cp-webdesk

null
null