Cinemapranthan
null

ഇനി കുറച്ച് പ്രണയിക്കാം; ‘പ്രണയവിലാസം’ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏപ്രിൽ 7 മുതലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്

null

അർജുൻ അശോകൻ, അനശ്വര രാജൻ, ഹക്കീം ഷാ, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പ്രണയ വിലാസം’ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമായ സീ 5 ൽ ഏപ്രിൽ 7 മുതലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഒരു റൊമാന്റിക് ഡ്രാമയായ ‘പ്രണയവിലാസം’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഫെബ്രുവരി 24 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖിൽ മുരളിയാണ്. മിയ, മനോജ് കെ യു എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്നാണ്.

തിയറ്ററുകളിൽ കണ്ണ് നനയിച്ചു കഥ പറഞ്ഞ ചിത്രം ഒടിടിയിൽ എത്തുമ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും മികച്ച അഭിപ്രായമായിരിക്കും നേടുക. സുഹൈൽ കോയ, മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ്.

cp-webdesk

null
null