Cinemapranthan
null

‘നന്ദി, പ്രശ്നങ്ങൾ എല്ലാം തരണം ചെയ്ത് ഷെഡ്യൂൾ പൂർത്തിയാക്കി’; ‘വാലിബൻ’ ചിത്രീകരണത്തെക്കുറിച്ച് ലിജോ: വിഡിയോ

സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

null

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ രാജസ്ഥാനിലെ ചിത്രീകരണം ഇന്നലെയാണ് കഴിഞ്ഞത്. 77 ദിവസത്തെ ചിത്രീകരണം ആയിരുന്നു രാജസ്ഥാനിലേത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നുണ്ട്.

“ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകള്‍ ഉള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെ സിനിമ. പ്രത്യേകിച്ച് രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്. അപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്. സബ് കെ ലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര്‍ ധന്യവാദ്. ഒപ്പം നിന്നതിന് നന്ദി. ചെന്നൈയില്‍ നമുക്ക് ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ഉണ്ട്. ഇവിടെ വന്നതിനു ശേഷം എന്‍റെ ഹിന്ദി കുറച്ച് മെല്ലപ്പെട്ടു, ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.”

മോഹൻലാലിന്റേയും ലിജോ ജോസ് പെല്ലിശേരിയുടെയും ആരാധകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രം ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

cp-webdesk

null
null