Cinemapranthan
null

ചോളന്മാർ എത്തി; കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ആരാധകരെ കാണും

ഈ മാസം 28ന് മലയാളം, തമിഴ് ഭാഷകളിൽ കേരളത്തിൽ റിലീസ് ചെയ്യും

null

മണിരത്‌നവും പിള്ളേരും കൊച്ചിയിലെത്തി. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് സംവിധായകൻ മണിരത്നവും താരങ്ങളും കൊച്ചിയിലെത്തി. കൊച്ചിയിൽ സംഘടിപ്പിക്കുന്ന പത്രസമ്മേളനത്തിൽ മണിരത്‌നവും താരങ്ങളും പങ്കെടുക്കും. ശേഷം ചിത്രത്തിലെ താരങ്ങളായ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ,റഹ്മാൻ, ജയറാം, ബാബു ആന്റണി എന്നിവർ ഇന്ന് വൈകുന്നേരം ആറിന് ദർബാർ ഹാൾ ഗ്രൗണ്ടിൽ ആരാധകരെ കാണാൻ എത്തും.

പി എസ് ടൂർ എന്ന പേരിൽ ചെന്നൈയിലും, ഡൽഹിയിലും സംഘം പ്രൊമോഷന്റെ ഭാഗമായി എത്തിയിരുന്നു. ഈ മാസം 28ന് മലയാളം, തമിഴ് ഭാഷകളിൽ കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശന സമയം തമിഴ്നാട്ടിലെ പോലെ പുലർച്ചെ 4ന് ആണ്. 350ലധികം തിയേറ്ററുകളിൽ ആയി റിലീസിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ശ്രീ ഗോകുലം മൂവീസാണ്.

എ ആർ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ശ്യാം കൗശലാണ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. ചോളാ വംശത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

cp-webdesk

null
null