Cinemapranthan
null

‘ഓ മൈ ഡാർലിംഗ്’; കൊറിയൻ ഗായിക ആലപിച്ച ‘ഡാർലിംഗ്’ ഗാനം പുറത്ത്

ഗാനത്തിന്റെ ആലാപനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ്

null

ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. അനിഖ മലയാളത്തിൽ ആദ്യമായി നായികയാകുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’. കൊറിയൻ ആരാധികയായി അനിഖ എത്തുന്ന, മനോഹരമായ പ്രണയ കഥ പറയുന്ന ‘ഓ മൈ ഡാർലിംഗ്’ ചിത്രത്തിലെ കൊറിയൻ ഗായിക ആലപിച്ച ‘ഡാർലിംഗ്’ ഗാനം പുറത്തിറങ്ങി. ന്യൂജെൻ പ്രണയകഥ പറയുന്ന ചിത്രത്തിലെ ‘ഡാർലിംഗ്’ ഗാനത്തിന്റെ ആലാപനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ്. ഷാൻ റഹ്‌മാൻ ആണ് ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

കൊറിയൻ സീരീസുകളുടെയും ബിടിഎസ് സംഗീത ബാൻഡിന്റെയും കടുത്ത കൊറിയൻ ആരാധികയായി അനിഖ എത്തുന്ന ചിത്രത്തിൽ മെൽവിൻ ആണ് നായകൻ. ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനീഷ് കെ ജോയ് ആണ്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സാര്‍ ഷായാണ്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ലിജോ പോള്‍ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട് എം ബാവ. ക്രിയേറ്റീവ് ഡയറക്ടര്‍ വിജീഷ് പിള്ളയാണ്.

cp-webdesk

null
null