Cinemapranthan
null

ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദി റീമേക്ക്; ‘സെൽഫി’ ട്രെയിലർ കാണാം

‘സെൽഫി’ ഫെബ്രുവരി 24 ന് ആണ് റിലീസിനെത്തുന്നത്

null

സുരാജ് വെഞ്ഞാറമൂട്, പ്രിത്വിരാജ് എന്നിവർ മലയാളത്തിൽ തകർത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ സിനിമയുടെ ഹിന്ദി റീമേക്ക് ആയ ‘സെൽഫി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ – ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ വേഷം അക്ഷയ് കുമാറും, സുരാജ് വെഞ്ഞാറമൂടിന്റെ വേഷം ഇമ്രാൻ ഹാഷ്മിയുമാണ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോ ഗാനം വൈറലായിരുന്നു. മൃണാൾ താക്കൂർ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് മെഹ്‌തായാണ്.

അക്ഷയ് കുമാറിന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ ‘സെൽഫി’ ഫെബ്രുവരി 24 ന് ആണ് റിലീസിനെത്തുന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് ‘സെൽഫി’. കരൺ ജോഹറിന്റെ ‘ധർമ്മ പ്രൊഡക്ഷന്സും’ നിർമ്മാണത്തിൽ പങ്കാളിയാകുന്നു. സൽമാൻ ഖാൻ ഫിലിംസാണ് ‘സെൽഫി’ വിതരണത്തിന് എത്തിക്കുന്നത്. മലയാളത്തിൽ സച്ചി രചന നിർവ്വഹിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ ലാൽ ജൂനിയർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

cp-webdesk

null
null