Cinemapranthan

ലോകേഷ് – രജനി ഒന്നിക്കുന്ന ‘തലൈവർ 171’ ചിത്രം ടൈം ട്രാവലോ..?

null

രജനീകാന്ത് – ലോകേഷ് കനകരാജ് കൂട്ട്കെട്ട് ആദ്യമായി ഒന്നിക്കുന്ന തലൈവർ 171 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആരധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് കുറച്ച് കാലമായി അപ്ഡേറ്റുകളൊന്നും ഇല്ലായിരുന്നു. എന്നാൽ ഒരു സർപ്രൈസ് പ്രഖ്യാപനം പോലെ ആണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് ഇന്നലെ പോസ്റ്റർ പുറത്ത് വിട്ടത്. എന്തിരൻ, പേട്ട, അണ്ണാത്തെ, ജയിലർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രജനിയും സൺ പിക്‌ചേഴ്‌സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 171

സ്വർണ്ണ വാച്ചുകളുടെ ഒരു ചങ്ങല കൈയ്യിൽ ധരിച്ച് കൈകൂപ്പി നിൽക്കുന്ന രജനിയെ പോസ്റ്ററിൽ കാണാം. ചിത്രം ടൈം ട്രാവൽ സബ്ജെക്ട് ആണോ എന്നുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. കൈതി, വിക്രം , ലിയോ എന്നീ സിനിമകൾ അടങ്ങുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമല്ല തലൈവർ 171 എന്ന് ലോകേഷ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും
ലോകേഷിൻ്റെ മുന്ചിത്രങ്ങളിലെ സഹപ്രവർത്തകരായ സംഗീത സംവിധായകൻ അനിരുദ്ധ് ,സ്റ്റണ്ട് ഡയറക്ടർമാരായ അൻബരിവ്എന്നിവരും തലൈവർ 171 ബോർഡിലുണ്ട്

സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates