Cinemapranthan

ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ആടുജീവിതം; ചിത്രം ആദ്യദിനം നേടിയത്..

null

സമീപ കാലത്ത് ഏറ്റവും വലിയ ഹൈപ്പോടെ എത്തിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം പതിനാറു വർഷക്കാലത്തെ അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായുള്ള ചിത്രമാണ്. വർഷങ്ങളായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തെ ഏറെ ആവേശത്തോടെ തന്നെ ആണ് വരവേറ്റത് എന്നതിന്റെ സൂചനയാണ് ആദ്യദിനം ചിത്രം നേടിയ കളക്ഷൻ

ആദ്യദിനം തന്നെ ഇന്ത്യൻ ബോക്സോഫിസിൽനിന്ന് 7.45 കോടി ചിത്രം സ്വന്തമാക്കി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 6.50 കോടി രൂപ നേടിയിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽനിന്ന് ഒരു കോടി രൂപയും നേടി. ഇതോടെ മലയാളത്തിൽ റിലീസ് ദിനം ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രങ്ങളിലൊന്നായി ആടുജീവിതം മാറിയിട്ടുണ്ട്. വരും ദിവസനങ്ങളിൽ മികച്ച ബോക്സ് ഓഫീസ് ചലനം ചിത്രത്തിന് സൃഷ്‍ടിക്കാനാവും എന്ന് തന്നെ ചിത്രത്തിന്റെ ബുക്കിംഗ് സൂചിപ്പിക്കുന്നത്.

ദളപതി വിജയ് നായകനായ ലിയോയാണ് കേരളത്തില്‍ എക്കാലത്തെയും വലിയ ആദ്യദിന റെക്കോർഡ് ഒന്നാം സ്ഥാനത്തുള്ളത്. 12 കോടി ആണ് ചിത്രം കേരളത്തിൽ നിന്നും വാരിയത്. രണ്ടാമതായി യാഷ് നായകനായ കെ ജി എഫ്- 2 ആണ്

cp-webdesk

null

Latest Updates