Cinemapranthan
null

വിനീത് – കൈലാഷ് – ലാൽ ജോസ് പ്രധാന താരങ്ങൾ; ‘കുരുവിപാപ്പ’ ചിത്രീകരണം ഫെബ്രുവരിയിൽ

ജോൺ ജോഷി ആണ് ‘കുരുവി പാപ്പ’ സംവിധാനം ചെയ്യുന്നത്

null

വിനീത്, കൈലാഷ്, ലാൽ ജോസ്, ഷെല്ലി കിഷോർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. 10 – A , 1999 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ ജോഷി ആണ് ‘കുരുവി പാപ്പ’ സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി സറ്റയറായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സീറോ പ്ലസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കെ കെ ബഷീറാണ്. ക്ലാപ്പ് ബോയി മൂവീസാണ് സഹനിർമ്മാണം. ബിസ്മിത് നിലമ്പൂർ ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.

സാജിദ് യഹിയ, സന്തോഷ് കീഴാറ്റൂർ, ജോണി ആന്റണി, തൻഹ ഫാത്തിമ, ബീറ്റോ ഡേവിസ്, കിച്ചു ടെല്ലസ്, പ്രസന്ന മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, മായാ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു, നീരാവി മാധവ്, കലാ മാസ്റ്റർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം രാജേഷ് പീറ്റർ. ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ്. പ്രദീപ് ടോം, യൂനിസ് യോ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

എഡിറ്റിംഗ്, വി ടി ശ്രീജിത്ത്. പ്രൊജക്റ്റ് ഡിസൈൻ, ലിജു നടേരി. ആർട്ട്, കോയാസ്. മേക്അപ്പ്‌, ജിജു കൊടുങ്ങല്ലൂർ. വസ്ത്രാലങ്കാരം, ശരണ്യ ജീബു. സൗണ്ട് ഡിസൈൻ, രഞ്ജു രാജ് മാത്യു. അസ്സോസിയേറ്റ് ഡയറക്ടർ, അഖിൽ കടവൂർ, സിജോ ജോസഫ്. പ്രോമോ കട്ട്സ്, ഷാജു വി എസ്. കോർഡിനേറ്റർ, റോയ് ആന്റണി. സ്റ്റിൽസ്, സജിൻ. പി ആർ ഒ, പി ശിവപ്രസാദ്. ഡിജിറ്റൽ മാർക്കറ്റിങ്, ബി സി ക്രീയേറ്റീവ്. ഡിസൈൻ, വിധു ജോൺസ് എന്റർടൈന്മെന്റ്സ്.

cp-webdesk

null
null