Cinemapranthan
null

ലോഹിതദാസ് എന്ത് കൊണ്ടാവും ഈ സിനിമക്ക് ‘കന്മദം’ എന്ന പേരിട്ടത്…?

പൊരി വേനലില്‍ കരിമ്പാറകള്‍ക്ക് തീ ചൂടേല്‍ക്കുമ്പോള്‍ അതില്‍ നിന്നും ഗന്ധമുള്ളോരുതരം ലവണം കിനിയും

null

താഴ്വരയിൽ വെയിലുദിച്ചാൽ പിന്നെ കരിമ്പനകളെയും കരിംപാറകളെയും തലോടികൊണ്ടൊരു പാലക്കാടൻ കാറ്റ് പരക്കും.. കൊല്ലന്റെ കൊല്ലക്കുടിയിൽ തിളയ്ക്കുന്ന ലോഹ ലായനിയേക്കാൾ ചൂട് പരത്തുന്ന ഒരു തരം കാറ്റ്. ലോഹി തന്റെ കഥാപാത്രങ്ങളെ ആഹ് ചൂടുകൊണ്ടാണ് വാർത്തു വച്ചതെന്ന് തോന്നുന്നു. അത്രത്തോളം കരുത്തുണ്ട് കന്മദത്തിലെ ഓരോ കഥാപാത്രങ്ങൾക്കും.

ലോഹിതദാസ് എന്ത് കൊണ്ടാവും ഈ സിനിമക്ക് കന്മദം എന്ന പേരിട്ടത്…? സത്യത്തിൽ എന്താണ് ‘കന്മദം’…?
പൊരി വേനലില്‍ കരിമ്പാറകള്‍ക്ക് തീ ചൂടേല്‍ക്കുമ്പോള്‍ അതില്‍ നിന്നും ഗന്ധമുള്ളോരുതരം ലവണം കിനിയും… അതിനെയാണ് കന്മദം എന്ന് വിളിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീചൂടേൽക്കുന്ന കല്ലില്‍ നിന്നോ പാറയില്‍ നിന്നോ ഊറി വരുന്ന ‘മദം’ ത്തിനെ കൽ- മദം അഥവാ ‘കന്മദം’ എന്നു വിളിക്കും. ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഈ സിനിമയിലെ പല സീനുകളിലും ‘പാറ’ അല്ലെങ്കില്‍ ‘കല്ല്’ ഒരു കഥാപാത്രം പോലെ നിലനില്‍ക്കുന്നുണ്ട്. ഭാനുവിന്റെ വീട് നിൽക്കുന്ന പാറപ്പുറം തൊട്ട് അവൾ പണിയെടുക്കുന്ന കരിങ്കൽ കോറിയിൽ വരെ നമുക്കത് കാണാം. മാത്രമല്ല മുഖ്യ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു കല്ലിന്‍റയോ പാറയുടെയോ പോലുള്ള കരുത്തുണ്ട്. അത് ഭാനു വിനയാലും വിശ്വനാഥനായാലും ജോണി ആയാലും കെ പി എ സി ലളിത അവതരിപ്പിച്ച യശോദാമ്മ ആയാലും അവരുടെ കഥാപാത്രങ്ങളുടെ സ്വഭവഗുണദോഷങ്ങളിലെല്ലാം ഈ പറഞ്ഞ കരുത്തിന്റെ ചൂടും ചൂരൂം നല്ല ഒന്നാന്തമായി കിനിയുന്നുമുണ്ടായിരുന്നു.

cp-webdesk

null
null