Cinemapranthan
null

കൂടത്തായി സൈനയ്ഡ് കൊലപാതക പരമ്പരയുടെയുടെ നാൾവഴികൾ കാണിക്കുന്ന നെറ്ഫ്ലിക് ഡോക്യുമെന്ററി; കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ്

null

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് പൊന്നാമറ്റം എന്ന കുടുംബത്തിൽ നടന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ ക്രൈം കളിലൊന്നായിരുന്നു.
അതുകൊണ്ട് തന്നെയാണ് ഈ കേസിനെ ആസ്പദമാക്കി കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്. ക്രിസ്‌റ്റോ ടോമി, ശാലിനി ഉഷാദേവി എന്നിവരാണ് ഈ ഡോക്യുമെന്ററിയുടെ പ്രധാന അണിയറപ്രവര്‍ത്തകര്‍. ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കേരളത്തിൽ നിന്നൊരു കേസ് ഡോക്യുമെന്ററിയാക്കുന്നത്.

ഒരു കുടുംബത്തിലെ ആറ് പേരുടെ ഞെട്ടിക്കുന്ന മരണങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ച അതേകുടുംബത്തിലെ അംഗം തന്നെയായ ജോളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണിത്. ഇന്ത്യാ ടുഡേ ഒറിജിനൽസ് നിർമ്മിച്ച മൂന്നാമത്തെ ഡോക്യുമെന്ററിയായ ‘കറി ആൻഡ് സയനേഡിന്’ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് സ്ട്രീമിംഗ് നടക്കുന്നത്.

ഡോക്യുമെന്ററി എന്നതിലുപരി ഒരു ക്രൈം ത്രില്ലെർ സിനിമ കണ്ട പ്രതീതിയാണ് സത്യത്തിൽ കറി ആൻഡ് സയനേഡ് കണ്ടപ്പോൾ തോന്നിയത്. അത്രത്തോളം പ്രേക്ഷകനുമായി കണക്ട് ആവുന്നുണ്ട് ഓരോ നിമിഷവും. ഓരോ കൊലപാതകത്തിലൂടെയും സമർത്ഥമായി സഞ്ചരിക്കുകയും , കുടുംബത്തിന്റെ പ്രക്ഷുബ്ധത സൂക്ഷ്മമായും എന്നാൽ നല്ല ഫ്രെയിമുക ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളിൽ നിന്നുള്ള ഹൃദയംഗമമായ പ്രസ്താവനകൾ കാഴ്ചക്കാരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കുന്നു. ഒരേ സമയം ഒരു ത്രില്ലെർ സിനിമ പോലെ തോന്നുമെങ്കിലും നമുക്ക് മുമ്പിൽ യാഥാർഥ്യത്തിൽ സംഭവിച്ചതെന്നറിയുമ്പോൾ അതുപോലെ ഭീതിയും തോന്നിപ്പിക്കുന്നുണ്ട് ഡോക്യുമെന്ററി അവസാനിക്കുമ്പോൾ

കഥയിലേക്ക് വന്നാൽ റോയ് തോമസിന്റെ ജീവിത പങ്കാളിയായി 1997 ലാണ് കട്ടപ്പന സ്വദേശിയായ ജോളി കോഴിക്കോടെത്തുന്നത്. ബിരുദാനന്തര ബിരുദധാരിയാണെന്ന് അവകാശപ്പെട്ട ജോളിയോട് ഭര്‍തൃമാതതാവ് നിരന്തരം ജോലിയ്ക്ക് പോകാന്‍ പറയുമായിരുന്നു. അതിനിടെ ജോളി ഗര്‍ഭിണിയാകുന്നു. ആദ്യ മകന്‍ പിറന്നതിന് ശേഷം അന്നമ്മ വീണ്ടും ജോലിയുടെ വിഷയം ജോളിയ്ക്ക് മുന്നിലേക്ക് എടുത്തിടുന്നു. എന്നാല്‍ ജോളി അതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ല. 2002 ല്‍ പൊന്നാമറ്റം കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടിയ ഒരു ദിവസം. ഒരു ഗ്ലാസ് വെള്ളം കടിച്ച് കിടപ്പുമുറിയിലേക്ക് പോയ അന്നമ്മ ദേഹാസ്വസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു. ശരീരമാകെ വിറയ്ക്കുന്നു, കൈകാലുകള്‍ തകരുന്നു. അവിടുണ്ടായിരുന്ന..മക്കളെല്ലാം ചേര്‍ന്ന് ഉടന്‍ തന്നെ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതായിരുന്നു കൊലപാതക പരമ്പരയുടെ തുടക്കം പിന്നീട്‌ ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മൂന്നുവര്‍ഷത്തിന് ശേഷം അന്നമ്മയുടെയും ടോം തോമസിന്റെ മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും മരിക്കുന്നു, അതിനു ശേഷം അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. ഭര്‍തൃമാതാവായ അന്നമ്മ മാത്യുവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ നൽകി‍യ പരാതിയിലാണ് ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്. ഭയാനകമായ കുറ്റകൃത്യങ്ങളുടെ സമഗ്രമായ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. ഒരു മണിക്കൂർ 35 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തീർച്ചയാണ് കാണേണ്ട ഡോക്യുമെന്ററി ആണ്

cp-webdesk

null
null