Cinemapranthan

ദൃശ്യം രണ്ടിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം; നിങ്ങളുമായി സംവദിക്കാൻ മോഹന്‍ലാലും ജീത്തു ജോസഫും എത്തുന്നു

ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആണ് ഇരുവരും എത്തുന്നത്

ദൃശ്യം 2 വൻ വിജയമാണ് നേടിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ എല്ലാവിധ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും മറുപടി നൽകാൻ മോഹന്‍ലാലും ജീത്തു ജോസഫും ഇന്ന് നിങ്ങൾക്ക് മുൻപിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആണ് ഇരുവരും പ്രേക്ഷകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നത്. ആമസോൺ പ്രൈമിൽ കഴിഞ്ഞ 19 ന് ആണ് ചിത്രം റിലീസ് ചെയ്തത്. അതുവരെ സിനിമ കണ്ടവര്‍ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം’ – മോഹൻ ലാൽ വീഡിയോയിൽ വ്യക്തമാക്കുന്നു.

റിലീസ് ചെയ്ത ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞ പ്രതികരണമാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് എന്നിവർക്കൊപ്പം മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവരും ഉണ്ട്.

cp-webdesk