Cinemapranthan
null

ജാ​വേ​ദ് അ​ക്ത​റിനെതിരെ അപകീർത്തി; ക​ങ്ക​ണ റണൗട്ടിന് വാ​റ​ണ്ട്

ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്

null

ജാ​വേ​ദ് അ​ക്ത​ര്‍ കേസിൽ ക​ങ്ക​ണ റണൗട്ടിനെതിരെ വാ​റ​ണ്ട് പുറപ്പെടുവിച്ച് മും​ബൈ കോ​ട​തി. തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തിൽ കാര്യങ്ങള്‍ പറഞ്ഞെന്നാരോപിച്ച് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​ര്‍ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ക​ങ്ക​ണ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇപ്പോൾ കോടതി വാ​റ​ണ്ട് പുറപ്പെടുവിച്ചത്. അ​ന്ദേ​രി മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തിയാണ് വാറണ്ട് പുറപ്പെടുവിച്ചത് .

ജാ​വേ​ദ് അ​ക്ത​ര്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എന്നാൽ ക​ങ്ക​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. തുടർന്ന് കേസ് മാ​ര്‍​ച്ച് 22ലേ​ക്കു മാ​റ്റി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്.

cp-webdesk

null
null