Cinemapranthan
null

പ്രേക്ഷക അഭ്യർത്ഥന പ്രകാരം കേരളത്തിലെ അമ്പതോളം തീയേറ്ററുകളിൽ ‘ഖൽബ്‌ വീണ്ടും പ്രദർശനത്തിന്

null

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് ‘ഖൽബ്’
ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരു തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ ‘ഖൽബ്’ ഒരു കളർഫുൾ എന്റർടൈനറായാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുപ്പതാം ദിനത്തിലേക്ക് കുതിക്കുന്ന ചിത്രം ഇപ്പോൾ ഇതാ പ്രേക്ഷക അഭ്യർത്ഥന പ്രകാരം കേരളത്തിലെ അമ്പതോളം തീയേറ്ററുകളിൽ വീണ്ടും പ്രദർശനം തുടങ്ങുകയാണ്.

വമ്പൻ സിനിമകൾക്കിടയിൽ വലിയ താര നിരയൊന്നുമില്ലാതെ എത്തിയ ഖൽബ്‌ നല്ല സിനിമയെന്ന് വിധി എഴുതിയിട്ടും നിര്‍ഭാഗ്യവശാല്‍ പല തീയേറ്ററിലും ആളില്ലാത്തതു കാരണം പല ഷോകളും ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന അവസ്ഥ ഉണ്ടായിരുന്നു ചിത്രത്തിന് ആദ്യവാരം. എന്നാൽ അവിടെ നിന്നാണ് സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ തിരിച്ച് വരുന്നത്. ജനുവരി ആദ്യവാരം ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യവാരം മുഖം തിരിച്ച തീയേറ്ററുകളെല്ലാം നാലാം വരാം ചിത്രത്തെ തിരിച്ച് വിളിച്ചിരിക്കയാണ് ഇപ്പോൾ.

പ്രണയത്തിന്റെ ഏഴു തലങ്ങളിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഖൽബ്‌. പ്രണയവും സൗഹൃദവും തമാശയും സാഹസികതയും വാത്സല്യവും വൈകാരികതയുമെല്ലാം ചിത്രത്തിലുണ്ട്. ആലപ്പുഴ ആണ് സിനിമയുടെ പ്രധാന പശ്ചാത്തലമായി വരുന്നത്.. ആലപ്പുഴയിലെ ഡോൾഫിൻ ബീച്ചിൽ റസ്റ്ററന്റ് നടത്തുന്ന സായിപ്പിന്റെ മകനായ കാൽപോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന തുമ്പി എന്നുപേരുള്ള തട്ടമിട്ട സുന്ദരി അവരുടെ പ്രണയ ഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയത്തോടൊപ്പം തന്നെ അവർ സമാന്തരമായി അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും കാണിച്ചു തരുന്നുണ്ട് ചിത്രം. പ്രായഭേതമന്യേ എല്ലാവര്ക്കും ഇഷ്ടമുന്ന ചിത്രം ഫ്രൈഡേ ഫിലിംസ്ന്റെയും ഫ്രാഗ്രൻറ് നേച്ചറിന്റെയും ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഹൈൽ എം കോയ സാജിദ് യഹിയ എന്നിവർ ചേർന്നാണ് ചത്രത്തിന്റെ തിരക്കഥ.

cp-webdesk

null
null