Cinemapranthan
null

മലയാളത്തിന്റെ ‘മോഹൻലാലും’ മലയാളത്തിന്റെ ‘ലിജോ ജോസ് പെല്ലിശ്ശേരിയും’ ആദ്യമായി ഒന്നിച്ച ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’; റിവ്യൂ വായിക്കാം

null

മലയാളത്തിന്റെ മോഹൻലാലും മലയാളത്തിന്റെ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ അടുത്ത കാലത്തൊന്നും പ്രാന്തൻ ഒരു സിനിമക്കായി ഇത്രയധികം ആവേശത്തോടെ കാത്തിരിന്നിട്ടില്ല. പ്രതിഭയും പ്രതിഭാസവും ഒത്തുചേരുന്ന ചിത്രം എന്നതു മാത്രമല്ല.. ഒരു LJP പടത്തിൽ മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്നത് കാണാനുള്ള കൊതി കൂടി ആണ് ആദ്യ ദിനം ആദ്യ ഷോക്ക് ടിക്കെറ്റ് എടുക്കാൻ പ്രാന്തനെ പ്രേരിപ്പിച്ചത്

നമുക്കറിയാം പ്രേക്ഷകന് വേണ്ടി സിനിമ എടുക്കാതെ തന്റെ വഴിയേ പ്രേക്ഷകനെ നടത്തുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.. “മാറാന്‍ ഒരു പ്ലാനും ഇല്ല, ആരെയും ഇംപ്രസ് ചെയ്യിക്കാനും ഇല്ല” എന്നുള്ള അദ്ദേഹത്തിന്റെ മുൻ വാചകം തന്നെ ആണ് മലൈക്കോട്ടൈ വാലിബൻ കണ്ടിറങ്ങുബോഴും പ്രാന്തന്റെ മനസിലേക്ക് ആദ്യം വന്നത്. ലിജോ എന്ന സംവിധായകന്റെ സിനിമയിൽനിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് തന്നെ ആണ് മലൈക്കോട്ടൈ വാലിബനിൽ നിന്നും കിട്ടിയത്. ജോണറിലും അവതരണശൈലിയിലുമുൾപ്പെടെ ലിജോ തന്റെ പരീക്ഷണം തുടരുക തന്നെയാണ്.

കുഞ്ഞു നാളിൽ വായിച്ച പല അമർച്ചിത്രകഥകളുടെയും മുത്തശ്ശിക്കഥകളുടേയുമൊക്കെ ഗംഭീരമായ ആവിഷ്‌കരണം ആണ് മലൈക്കോട്ടൈ വാലിബൻ.. മേക്കിംഗ് ക്വാളിറ്റി കൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൾ കൊണ്ടും മലയാളികൾ ഇന്നുവരെ കാണാത്ത ഒരുതരം ദൃശ്യാനുഭവം.. അതിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രത്തിലെ ഫാന്റസി എലമെന്റ് ആണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ക്രാഫ്റ്റ് എന്താണെന്നു ആ സീനിൽ നിന്നും മാത്രം വ്യക്തമാണ്

അക്കിറോ കുറസോവ സെവൻ സാമുറായ് പോലുള്ള ജാപ്പനീസ് ഫിലിം മേക്കിങ് സ്റ്റൈലും പഴയ പാശ്ചാത്യ യുദ്ധ സിനിമ പാറ്റേണുകളും എം .ജി. ആർ – ശിവാജി ഗണേശൻ കാലത്തുണ്ടായിരുന്ന തമിഴ് ഫിലിം ശൈലികളും, വടക്കേ ഇന്ത്യ ഭാഗങ്ങളിലുള്ള പ്രാദേശികമായ ഫോക്‌ലോർ എലമെന്റ്സും കേരളത്തിലെ പഴയ വടക്കൻ പാട്ടുകഥകളും എല്ലാം വാലിബനിൽ പരസ്പരം ഇഴചേർന്ന് കിടക്കുന്നതായി കാണാം..

കഥാപാത്രങ്ങളുടെ പ്രകടങ്ങളിലേക്ക് വന്നാൽ വാലിബനായി പകർന്നാടുകയായിരുന്നു മോഹൻലാൽ. തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷപ്പകർച്ചയായിരുന്നു വാലിബൻ എന്ന കഥാപാത്രം.. മോഹൻലാലിന്റെ ഫിസിക്കിനെ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. കരുത്തിന്റെ ആൾരൂപമായാണ് ചിത്രത്തിൽ വാലിബനെ കാണിക്കുന്നത്. ഉറച്ച ശരീരവും വാരികെട്ടിയ മുടിയും കയ്യിലും കഴുത്തിലും അണിഞ്ഞ കുണ്ഡലങ്ങളും പിരിച്ചു വച്ച മീശയും താടിയുമെല്ലാം അയാളിലെ കരുത്തിനെ എടുത്ത് കാണിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ മോഹൻലാൽ എന്ന അവതാരം വാലിബാനായി പകർന്നാടുമ്പോൾ ഏത് അമാനുഷികതയും നമുക്ക് വിശ്വസിനീയമാവുമെന്നതാണ്..

‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുമ്പോള്‍ രാജസ്ഥാന്‍റെ വരണ്ട ഭൂമികയുടെ ഭംഗി ശരിക്കും ദൃശ്യമാകുന്നു. ലോംഗ് ഷോട്ടുകള്‍ തൊട്ട് എക്സ്ടീം വൈഡ് ഷോട്ടുകൾ വരെ അതി ഗംഭീരമാണ് ഗംഭീര ഭംഗി പലയിടത്തും ചിത്രത്തിന് നല്‍കുന്നുണ്ട്. അതിനൊപ്പം തന്നെ വൈൽഡ് വെസ്റ്റ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കൗ ബോയ് ബി.ജി.എമ്മും പാൻ ഇന്ത്യൻ ഫോക്ക്ലോർ മ്യൂസിക്ക് മനോഹരമായി ബ്ലെൻഡ് ചെയ്ത പ്രശാന്ത് പിള്ളയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്

ബിഗ് ബഡ്ജറ്റ് സിനിമയെന്നാൽ പിരീഡ് ഡ്രാമയും മാസ് മസാല എന്റർടെയിനറും മാത്രമെന്ന് ധരിച്ച പ്രേക്ഷകരുടെ മുമ്പിലേക്കാണ് ലിജോ ജോസ് പെല്ലിശേരി അങ്ങനൊരു ഒരു ജോണറിൽ തളച്ചിടാൻ പറ്റാത്തൊരു സിനിമയുമായി വന്നിരിക്കുന്നത്.. ആരൊക്കെ എന്തൊക്കെ വിധിയെഴുതിയാലും അതിനു മുകളിൽ അയാളുടെ ക്രഫ്റ്റ് ഉയർന്നു തന്നെ നിൽക്കും

cp-webdesk

null
null