Cinemapranthan
null

ത്രില്ല് അടിപ്പിക്കാൻ ‘കിർക്കൻ’ നാളെ എത്തും

ഒരു കൊലപാതകവും തുടർന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്.

null

അപ്പാനി ശരത്ത് കനി കുസൃതി, അനാർക്കലി മരിക്കാർ, മഖ്‌ബൂൽ സൽമാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കിർക്കൻ’നാളെ തീയേറ്ററിൽ എത്തും. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രം മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ്

ഒരു കൊലപാതകവും തുടർന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ട്രെയിലർ പ്രേക്ഷകർ നേരത്തെ ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ സലിംകുമാർ, ജോണി ആന്റണി,വിജയരാഘവൻ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്ര നിർമിച്ചിരിക്കുന്ന കിർക്കന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ലെനിനും സംഗീതം മണികണ്ഠൻ അയ്യപ്പയും ചിത്രസംയോജനം രോഹിത് വി. എസും ആണ് കൈകാര്യം ചെയ്യുന്നത് സിനിമ എന്തായാലും കുടുംബ പ്രേക്ഷകർക്ക് പുതിയ അനുഭവമാവും

cp-webdesk

null
null