Cinemapranthan
null

‘ഒരു സിനിമ ഇങ്ങനെ ചിരിപ്പിച്ചിട്ട് ഒരുപാട് നാളായി’; തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ ചിരിപ്പിക്കുന്ന ‘ഫാലിമി’

null

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും ഒന്നിക്കുന്ന ചിത്രം.. ‘ഫാലിമി’ ആ പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്. ഒറ്റ നോട്ടത്തില്‍ ‘ഫാമിലി’ എന്ന് തോന്നുമെങ്കിലും സംഗതി ‘ഫാലിമി’. കണ്ട ട്രെയ്ലറിൽ നിന്നും ടീസറിൽ നിന്നും കിട്ടിയ ഫീലിൽ നമ്മളെ കുഴപ്പിക്കുന്ന എന്തോ ചിത്രത്തിലുണ്ടെന്ന് തോന്നിയിരുന്നു.. ആദ്യ ദിനം തന്നെ തീയേറ്ററിലേക്ക് ആകർഷിക്കുന്ന എന്തോ..പ്രതീക്ഷിച്ച പോലെ പൊട്ടിച്ചിരിപ്പിക്കുന്ന ആദ്യാവസാനം ഒരു മടുപ്പും തോന്നിപ്പിക്കാത്ത കുടുംബസമേതം തീയേറ്ററിൽ ഇരുന്നു കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു ഗംഭീര കോമഡി എന്റെർറ്റൈനെർ.

പേര് സൂചിപ്പിക്കും പോലെ തല തിരഞ്ഞ ഫാമിലിയുടെ രസകരമായ കഥയാണ് ഫാലിമി.. ഒരു പ്രത്യേക സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് വാരണാസിയിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ യാത്രാവേളയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവവികസങ്ങളാണ് ചിത്രം പറയുന്നത്. ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിൽ ജഗദീഷ്, മഞ്ജു പിള്ള, പ്രശസ്ത നാടകനാടൻ മീനരാജ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫാമിലി ഫീൽ ഗുഡ് ഫീലിൽ മുന്നോട്ട് പോയ ചിത്രം ആദ്യ പകുതിയുടെ അവസാനത്തോടുകൂടി ഒരു റോഡ് മൂവി ശ്രേണിയിലേക്ക് വഴി മാറുന്നു അതോടു കൂടി ആണ് ചിത്രം കൂടുതൽ രസകരമാവുന്നതും.

പ്രകടനത്തിൽ ബേസിലും ജഗദീഷും മഞ്ജുപിള്ളയും തങ്ങളുടെ വേഷം മനോഹരമാക്കിയപ്പോൾ ഏറ്റവും സ്കോർ ചെയ്തത് അപ്പൂപ്പൻ ആയി എത്തിയ മീനരാജ് ആയിരുന്നു. നാടക കളരിയിൽ അഭിയിച്ചു പതംവന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഫാലിമി എന്ന ഒരു തരത്തിലും പറയില്ല. അത്ര മനോഹരമായിരുന്നു ആ കഥാപാത്രം. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് നിതിഷ് സഹദേവ് എന്ന പേര്. ഒരിക്കൽ പോലും നവാഗത സംവിധായകന്റ ഒരു പതർച്ചയും ഇല്ലാതെ ആണ് നിതിഷ് സഹദേവ് തന്റെ ആദ്യ ഉദ്യമം അതി ഗംഭീരമാക്കിയത്. ഭാവിയിൽ ഒരുപിടി മനോഹര സിനിമകൾ ഒരുക്കാൻ അയാൾക്കാവുമെന്നു ഈ സിനിമയിലൂടെ അയാൾ ഊട്ടിയുറപ്പിക്കുന്നുണ്ട്. ഒരു കുഞ്ഞു പ്ലോട്ടിനെ എടുത്ത് രണ്ടു മണിക്കൂർ സിനിമയൊരുക്കാൻ പാകം തിരക്കഥയൊരുക്കിയ എഴുത്തുകാരും കയ്യടി അർഹിക്കുന്നുണ്ട്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു വിജയുടെ സംഗീത സംവിധാനവും എടുത്ത് പറയേണ്ടതാണ്. മൊത്തത്തിൽ മേൽപ്പറഞ്ഞ പോലെ പൊട്ടിചിരിച്ചുകൊണ്ട് കുടുംബ സമേതം ആസ്വദിക്കാൻ പറ്റുന്ന ഒരു ഗംഭീര സിനിമായാണ് ഫാലിമി

cp-webdesk

null
null