Cinemapranthan
null

പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നൊരുക്കി, മഹാറാണിയുടെ ട്രെയിലർ പുറത്തിറങ്ങി.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി എന്റെർറ്റൈനർ ആയിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഇതിനു മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ, ടീസറും, മ്യൂസിക് ടീസറും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു.

null

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി എന്റെർറ്റൈനർ ആയിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഇതിനു മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ, ടീസറും, മ്യൂസിക് ടീസറും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. എസ്.ബി.ഫിലിംസിന്റെ ബാനറിൽ
സുജിത് ബാലൻ നിർമ്മാണവും,ബാദുഷ പ്രൊഡക്ഷന്റെ ബാനറിൽ എൻ.എം ബാദുഷ സഹനിർമ്മാണവും നിർവഹിച്ചിരിക്കുന്ന ചിത്രം നവംബർ 24 നു തീയേറ്ററുകളിലെത്തുന്നു.
‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവിയാണ് മഹാറാണിയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

എസ്.ലോകനാഥൻ ഛായാഗ്രാഹണവും, ഗോവിന്ദ് വസന്ത സംഗീതവും, ഗാനരചന രാജീവ് ആലുങ്കലും, അൻവർ അലിയും പശ്ചാത്തല സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ. – ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സിനിമാ പ്രാന്തന്‍.

cp-webdesk

null
null