Cinemapranthan
null

‘കാത്തിരിപ്പിന് നന്ദി’; ‘പത്താന്റെ’ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ

ട്രെയിലർ നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യുമെന്നാണ് കിംഗ് ഖാൻ അറിയിച്ചിരിക്കുന്നത്

null

കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു.. നാല് വർഷത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ആണ് ‘പത്താൻ’. ചിത്രത്തിന് വേണ്ടി ആവേശത്തോടെയും ആകാംഷയോടെയും കാത്തിരുന്ന പ്രേക്ഷകർക്ക് ഇതാ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ‘പത്താൻ’ ട്രെയിലർ നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യുമെന്നാണ് കിംഗ് ഖാൻ അറിയിച്ചിരിക്കുന്നത്. ‘പത്താന്റെ’ ട്രെയിലർ റിലീസ് എന്നാണ് എന്ന നിരവധി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയാണ് താരം തന്നെ നൽകിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഖാൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാത്തിരിപ്പിന് ആരാധകരോട് നന്ദി അറിയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ റിലീസ് തിയ്യതി അറിയിച്ചത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ഏറെ ആഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കാത്തിരുന്ന് എത്തിയ പുതിയ വാർത്തയും ഏറെ സന്തോഷം നൽകുന്നതാണ് ആരാധകർക്ക്. യാഷ് രാജ് ഫിലിംസിന്റെ YRF യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്.

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ആണ് ‘പത്താൻ’ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘പത്താൻ’ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഷാരൂഖിനും, ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിലെത്തുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന ‘പത്താൻ’ ജനുവരി 25 ന് ആണ് റിലീസിനെത്തുന്നത്.

അതെ സമയം ചിത്രത്തിലെ ‘ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ആദ്യ ഗാനം പുറത്തിറങ്ങിയത് മുതൽ ചിത്രത്തിനെതിരെ ഹിന്ദു തീവ്ര സംഘടനകൾ ബഹിഷ്കരണവും പ്രതിക്ഷേധവുമായി എത്തിയിരുന്നു. ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവി ആണെന്നും ഇത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് പ്രതിക്ഷേധം ഉയർന്നത്. എന്നാൽ പ്രതിസന്ധികൾക്കിടയിലും വൻ ഹൈപ്പോടെ തിയറ്റർ റിലീസിനൊരുങ്ങുകയാണ് ‘പത്താൻ’.

cp-webdesk

null
null