Cinemapranthan
null

തമിഴ്നാട്ടിൽ റിലീസിനൊരുങ്ങി ‘കടുവ’; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മാർച്ച് 3 ന് ആണ് ചിത്രം തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ എത്തുന്നത്.

null

പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’യുടെ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. തമിഴിൽ മൊഴി മാറ്റി എത്തുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം മാർച്ച് 3 ന് ആണ് തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിൽ 50 കോടിയിലധികം ആണ് കളക്ഷൻ നേടിയത്.

‘കടുവ’യിൽ അഴിമതിയുടെ നേർചിത്രമായി മലേഷ്യയെ പരാമർശിക്കുന്നുണ്ടെന്നും ഇത് രാജ്യത്തിൻറെ അന്തസ്സിനെ ബാധിക്കുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നെങ്കിലും ചിത്രം മലേഷ്യയിലും മികച്ച കളക്ഷൻ നേടിയിരുന്നു. തിയറ്ററുകളിലും ഒടിടിയിലും മികച്ച സ്വീകാര്യത നേടിയ ചിത്രം പാലായിൽ നടക്കുന്ന നടക്കുന്ന സംഭവങ്ങളാണ് വരച്ചു കാട്ടുന്നത്. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രതികരണമാണ് നേടിയത്.

cp-webdesk

null
null