Cinemapranthan

അജയ് ദേവ്ഗണിന്റെ നായികയായി അമല പോൾ; ‘ഭോല’യിലെ വീഡിയോ ഗാനം പുറത്ത്

ഈ വർഷം ഓഗസ്റ്റ് 30 ന് ആണ്
‘ഭോല’ തിയറ്ററുകളിൽ എത്തുന്നത്

null

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ ഹിന്ദി റീമേക്ക് ആണ് ‘ഭോല’. അജയ് ദേവ്ഗൺ നായകനായി എത്തുന്ന ‘ഭോലയിൽ’ നായികയായി എത്തുന്നത് മലയാളി താരം അമല പോൾ ആണ്. അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അമല പോൾ ആദ്യമായി നായികയായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഭോല’.

നടി തബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിൽ നരേൻ അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് തബുവാണ്. അതെ സമയം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോല’. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഓഗസ്റ്റ് 30 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. 3D’യിൽ ആണ് ചിത്രം ഒരുക്കുന്നത്. ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് ആണ് ഒടുവിൽ തിയറ്ററുകളിലെത്തിയ അജയ് ദേവ്ഗൺ ചിത്രം. ചിത്രം വൻ വിജയമാണ് നേടിയത്.

cp-webdesk

null

Latest Updates