Cinemapranthan
null

ദൃശ്യം 3 ക്ലൈമാക്‌സ് ഉണ്ട്; 3 വർഷത്തിനുള്ളിൽ ചിത്രം കൊണ്ട് വരാൻ ശ്രമിക്കും

ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്

null

ദൃശ്യം 2 സൂപ്പർ ഹിറ്റായി മാറുമ്പോൾ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കോട്ടയം പ്രസ് ക്ലബിലാണ് സിനിമാ വിശേഷങ്ങളെക്കുറിച്ച് ജീത്തു സംസാരിക്കുന്നത്.

ദൃശ്യം 3 ക്ലൈമാക്‌സ് മാത്രമേ കൈയിലുള്ളുവെന്നും, മോഹൻലാലിനും ക്ലൈമാക്സ് ഇഷ്ടമായെന്നും ബാക്കി എല്ലാം ശരിയായി വരണമെങ്കിൽ കുറഞ്ഞത് ഒരു മൂന്ന് വർഷമെങ്കിലും ആകുമെന്നും ജീത്തു ജോസഫ് പറയുന്നു. അത് കൊണ്ട് തന്നെ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി ശ്രമിച്ചു നോക്കുമെന്നും പറ്റിയില്ലെങ്കിൽ അത് വിട്ടു കളയുമെന്നുമാണ് ജീത്തു വ്യക്തമാക്കുന്നത്.

‘ദൃശ്യം 3 ന്റെ ക്ലൈമാക്‌സ് എന്റെ കയ്യിലുണ്ട്. ക്ലൈമാക്‌സ് മാത്രമാണത്. ലാലേട്ടനുമായിട്ട് ഷെയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വരണം. അതുകൊണ്ട് നടക്കുമെന്ന് ഉറപ്പായും പറയാനാവില്ല. ഞാനൊന്ന് ശ്രമിച്ച് നോക്കും. അത് നടന്നില്ലെങ്കില്‍ വിട്ടുകളയും.’– ജീത്തു ജോസഫ് പറയുന്നു.

‘സ്‌ക്രിപറ്റ് റെഡിയായാലും ഉടനൊന്നും ഉണ്ടാവില്ല. രണ്ട് മൂന്ന് കൊല്ലമെങ്കിലും എടുക്കും. ആന്റണിയോട് ഞാന്‍ പറഞ്ഞത് ആറ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ്. അത് വലിയ ദൈര്‍ഘ്യമാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്ന് ആന്റണി എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും സമയത്തിനുള്ളില്‍ നടക്കുമോ എന്ന് ആദ്യം ഞാനൊന്ന് നോക്കട്ടെ. സിനിമ എന്തായാലും ഉണ്ടാവുമെന്ന് ഉറപ്പൊന്നും നല്‍കാനാവില്ലെന്നും ആന്റണിയോട് പറഞ്ഞിട്ടുണ്ടെന്നും ജീത്തു പറഞ്ഞു.

‘നൂറ് ശതമാനം ലോജിക്ക് വെച്ച് ഒരു സിനിമയും ചെയ്യാന്‍ സാധിക്കില്ല. അത് റിയല്‍ ലൈഫായി പോകും. ലോജിക്കും കുറച്ച് ഫിക്ഷനും ചേര്‍ത്താലേ ആളുകളെ എക്‌സൈറ്റ് ചെയ്യിക്കാനാവൂ. ദൃശ്യം രണ്ടിനായി എന്റെ സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥരുടെയും എന്റെ സുഹൃത്തായ ഫോറന്‍സിക് സര്‍ജന്‍ ഹിദേഷ് ശങ്കറിന്റെ സഹായവും തേടിയിരുന്നു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന് നല്‍കി ക്ലിയറാക്കിയാണ് ജോര്‍ജുകുട്ടിയുടെ ബുദ്ധി ഉണ്ടാക്കിയിരിക്കുന്നത്. ക്ലൈമാക്‌സിന്റെ കാര്യത്തില്‍ അവിശ്വസനീയത പലര്‍ക്കുമുണ്ട്. അതില്‍ 80 ശതമാനവും കറക്ടാണെന്ന് എനിക്ക് പറയാനാവും. ജീത്തു പറഞ്ഞു.

cp-webdesk

null
null