Cinemapranthan
null

ഐ.എഫ്.എഫ്‍.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും

നാല് മേഖലകളിലായാണ് മേള നടക്കുന്നത്

null

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഈ മാസം 30 മുതൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം. ആകെ 8000 പാസുകളാണ് വിതരണം ചെയ്യുക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി, നാല് മേഖലകളിലായാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശേരി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.

ഫെബ്രുവരി 10 മുതൽ 14 വരെയാണ് തിരുവനന്തപുരത്ത് മേള നടക്കുക. തിരുവനന്തപുരത്ത് 8 ന് പാസ് വിതരണം ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർക്ക് ഈ മേഖലയിൽ രജിസ്റ്റർ ചെയ്യാം. ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. കോവിഡ് നെഗറ്റീവായവർക്ക് മാത്രമേ പാസ് നൽകുകയുള്ളൂ. പാസ് വിതരണ കേന്ദ്രത്തിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരത്തും കൊച്ചിയിലും 2500 പാസുകളാണ് നല്‍കുക. പാലക്കാടും തലശേരിയിലും 1500 പാസുകൾ നൽകും.

പാസ്സ് ലഭിച്ചവർക്ക് റിസർവേഷനിലൂടെ മാത്രമെ സിനിമ കാണാൻ കഴിയൂ. ചിത്രം ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് റിസർവ് ചെയ്യണം. സിനിമ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് സീറ്റ് നമ്പർ SMS വഴി ലഭിക്കും. തിരുവനന്തപുരത്തെ കൈരളി, ശ്രീ ,നിള, കലാഭവൻ, ടഗോർ, നിശാഗന്ധി തീയറ്ററുകളിൽ ആണ് പ്രദർശനം ഉണ്ടായിരിക്കുകയുള്ളൂ.

cp-webdesk

null
null