ഡസ്റ്റർ ഓണർ ഇത് ശ്രദ്ധിച്ചാൽ തീ പിടുത്തം ഒഴിവാക്കാം!!!ഹൈറേഞ്ച് വഴിയിൽ ഏറ്റവും കൂടുതൽ കത്തുപിടിച്ചു കിടക്കുന്ന വാഹനം ഡസ്റ്റർ ആയിരിക്കും.

അതുകൊണ്ട് തന്നെ പല ഡസ്റ്റർ ഓണർമാർക്കും ഈ വണ്ടി കൊണ്ട് ഹൈറേഞ്ച് കയറാൻ ഇപ്പോൾ ഭയമാണ്.സത്യത്തിൽ ആ ഭയം അനാവശ്യമാണ്.ഡസ്റ്ററിന്റെ എൻജിൻ കാബിനിൽ നോയ്‌സ് റെഡക്ഷൻ ആയിട്ട് ഉപയോഗിക്കുന്ന തുണിയോട് സമാനമായ മെറ്റീരിയൽ ഉണ്ട്.
കാലക്രമേണ ഇത് വിട്ടു തൂങ്ങി എൻജിനിലേക്ക് ചേർന്നു കിടക്കുമ്പോൾ എൻജിൻ ഹീറ്റ് മൂലം അത് തീപിടിക്കും.ഇതാണ് ഹൈറേഞ്ച് വഴികളിൽ കൂടുതൽ ഡസ്റ്റർ കത്ത് പിടിക്കുന്നതിന് കാരണം. ഈ തുണി പോലുള്ള മെറ്റീരിയൽ മാറ്റി പുതിയത് പിടിപ്പിക്കുകയോ അത് കൃത്യമായി ഫിക്സ് ചെയ്യുകയോ ചെയ്താൽ ഡസ്റ്റർ വണ്ടിയുടെ തീ പിടുത്തം ഒഴിവാക്കാം.






